June 18 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
June 18 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 18 ജൂൺ 2025 | #NewsHeadlines

• നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നാളെ ജനങ്ങള്‍ വിധിയെഴുതും. നിലമ്പൂരിനെ ഇളക്കിമറിച്ച ആവേശ കടലായി കൊട്ടികലാശത്തോടെ പരസ്യ പ്രചരണത്തിന് സമാപനം. ഇനി നിലമ്പൂരില്‍ നിശബ്ദ പ്രചരണം.

• എംഎസ്‌സി എല്‍സ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കേരള തീരത്ത് നിന്ന് ശേഖരിച്ച കടല്‍വെള്ളത്തിന്റെ പരിശോധനാ ഫലം പുറത്ത്. വെള്ളത്തിലോ മീനുകളിലോ ഹാനികരമായതൊന്നും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

• കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇരട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്.

• പത്തനംതിട്ട മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചു എന്ന് യുവതിയുടെ മൊഴി. അവിവാഹിതയായ 20കാരി ഗര്‍ഭിണിയായത് കാമുകനില്‍ നിന്ന്.

• സംസ്ഥാനത്തെ സ്‌കൂളുകളില്‍ പോഷകസമൃദ്ധമായ ഉച്ചഭക്ഷണ മെനുവുമായി വിദ്യാഭ്യാസ വകുപ്പ്. ഇലക്കറികള്‍ക്കും പയര്‍വര്‍ഗ്ഗങ്ങള്‍ക്കുമൊപ്പം വെജിറ്റബിള്‍ ബിരിയാണിയും ഫ്രൈഡ് റൈസുമെല്ലാം മെനുവില്‍ ഇടംപിടിച്ചു.

• വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസില്‍ ഒന്നാം പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.കൊച്ചിയിലെ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെയാണ് ഷിലോങ്ങിലേക്ക് മാറ്റിയത്.

• സംസ്ഥാനത്തെ 33,120 അങ്കണവാടികളിലായി പുതുതായി പ്രവേശനം നേടിയത്‌ 1,57,429 കുട്ടികൾ. ഇതോടെ അങ്കണവാടി കുട്ടികളുടെ ആകെ എണ്ണം 3,32,176 ആയി. 39,482 കുട്ടികൾ പ്രവേശനം നേടിയ മലപ്പുറമാണ്‌ എണ്ണത്തിൽ ഒന്നാമത്‌. 3147 കുട്ടികൾ മാത്രം എത്തിയ പത്തനംതിട്ടയിലാണ്‌ ഏറ്റവും കുറവ്‌.

• ഇസ്രയേല്‍— ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ടെഹ്റാനില്‍ നിന്ന് എല്ലാവരും ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹികമാധ്യമ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പുതിയ നിര്‍ദ്ദേശം നല്‍കിയത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 18 ജൂൺ 2024 #NewsHeadlines

• സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.

• ബംഗാളിലെ ഡാര്‍ജലിംഗ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന് പിന്നില്‍ ചരക്ക് ട്രെയിന്‍ ഇടിച്ച് വന്‍ അപകടം. ലോക്കോ പൈലറ്റ് ഉള്‍പ്പെടെ മൂന്ന് റെയില്‍വേ ജീവനക്കാര്‍ അടക്കം 15 പേര്‍ മരിച്ചു.

• ഇരട്ട മണ്ഡലങ്ങളിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞു. റായ് ബറേലി സീറ്റ് നിലനിർത്തുമെന്ന് മല്ലികാർജുൻ ഖാർഗെ അറിയിച്ചു. രാഹുലിന് പകരമായി വയനാട്ടിൽ ഇനി സഹോദരി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും അറിയിച്ചു.

• ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബന്ദിപ്പോരയില്‍ ഭീകരര്‍ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിര്‍ത്തു. പ്രദേശം വളഞ്ഞ സേന വ്യാപക തിരച്ചില്‍ തുടങ്ങി.

• ബീഹാറില്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന കണ്ടെത്തലുമായി ബീഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം.

• നാൽപ്പത്തെട്ട്‌ മണിക്കൂറിൽ മനുഷ്യരെ കൊല്ലാൻ ശേഷിയുള്ള ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനിൽ പടരുന്നതായി റിപ്പോർട്ട്‌.

• പോക്സോ കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും , ബിജെപി നേതാവുമായ ബി എസ് യെദ്യുരപ്പ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് മുന്നില്‍ ഹാജരായി.

• മണിപ്പൂർ സംഘർഷം, മെയ്തെയ്- കുകി വിഭാഗങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തും. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

• കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കർ‌. ഈ മാസം 24ന് രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംപിയാണ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 18 ജൂൺ 2023 | #Short_News #News_Updates

● കേരളത്തിന് ലോകബാങ്കിന്റെ 1228 കോടിരൂപ വായ്പ. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങളും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് വായ്പ അനുവദിച്ചത്.

● സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് മുതല്‍ ഈ മാസം 21 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കി. ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.


● പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ മോൻസൺ മാവുങ്കലിന് മൂന്ന് ജീവപര്യന്തം കഠിനതടവും 5,25,000 രൂപ പിഴയും. വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിലാണ് മോൻസണെ എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്.

● ഇന്ത്യന്‍ സമ്പദ്‌ഘടനയില്‍ നിന്നും 88,000 കോടി രൂപ കാണാതായെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പ്രസുകളില്‍ അച്ചടിച്ച 500 രൂപ നോട്ടുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിലേക്ക് എത്തിയില്ലെന്ന് ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു. അച്ചടിച്ചതും ലഭിച്ചതുമായ നോട്ടുകളുടെ എണ്ണത്തില്‍ വലിയ പൊരുത്തക്കേടുള്ളതായി ഫ്രീ പ്രസ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ കാണാതായ നോട്ടുകളുടെ ആകെ മൂല്യം 88,032.50 കോടി രൂപയാണ്.

● മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണം തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാം പരാതിക്കാരോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരാതിക്കാരും സാക്ഷി അജിത്തും ദൃശ്യങ്ങളിലുണ്ട്.



Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0