ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 18 ജൂൺ 2024 #NewsHeadlines

• സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.

• ബംഗാളിലെ ഡാര്‍ജലിംഗ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന് പിന്നില്‍ ചരക്ക് ട്രെയിന്‍ ഇടിച്ച് വന്‍ അപകടം. ലോക്കോ പൈലറ്റ് ഉള്‍പ്പെടെ മൂന്ന് റെയില്‍വേ ജീവനക്കാര്‍ അടക്കം 15 പേര്‍ മരിച്ചു.

• ഇരട്ട മണ്ഡലങ്ങളിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞു. റായ് ബറേലി സീറ്റ് നിലനിർത്തുമെന്ന് മല്ലികാർജുൻ ഖാർഗെ അറിയിച്ചു. രാഹുലിന് പകരമായി വയനാട്ടിൽ ഇനി സഹോദരി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും അറിയിച്ചു.

• ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബന്ദിപ്പോരയില്‍ ഭീകരര്‍ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിര്‍ത്തു. പ്രദേശം വളഞ്ഞ സേന വ്യാപക തിരച്ചില്‍ തുടങ്ങി.

• ബീഹാറില്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന കണ്ടെത്തലുമായി ബീഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം.

• നാൽപ്പത്തെട്ട്‌ മണിക്കൂറിൽ മനുഷ്യരെ കൊല്ലാൻ ശേഷിയുള്ള ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനിൽ പടരുന്നതായി റിപ്പോർട്ട്‌.

• പോക്സോ കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും , ബിജെപി നേതാവുമായ ബി എസ് യെദ്യുരപ്പ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് മുന്നില്‍ ഹാജരായി.

• മണിപ്പൂർ സംഘർഷം, മെയ്തെയ്- കുകി വിഭാഗങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തും. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

• കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കർ‌. ഈ മാസം 24ന് രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംപിയാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0