Covishield എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Covishield എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കൊവാക്‌സിന്‍ എടുത്തവരാണോ...? കൊവിഷീല്‍ഡിന് മാത്രമല്ല, കൊവാക്‌സിനുമുണ്ട് പാര്‍ശ്വഫലം..... #Covaxin

 


കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും പാർശ്വഫലങ്ങൾ ഉണ്ടെന്ന്, പഠന ഫലങ്ങൾ. ബനാറസ് ഹിന്ദു സർവകലാശാലയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കോവാക്സിൻ കഴിച്ചവരിൽ ശ്വാസകോശ സംബന്ധമായ അണുബാധകളും ആർത്തവ ക്രമക്കേടുകളും ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാക്സിൻ എടുക്കുന്ന മൂന്നിൽ ഒരാൾക്ക് പാർശ്വഫലങ്ങളുണ്ടെന്ന് പഠനം കണ്ടെത്തി.

635 യുവാക്കളും 291 മുതിർന്നവരുമടങ്ങുന്ന സംഘത്തിലാണ് പഠനം നടത്തിയത്. ചർമ്മത്തിലെ പ്രകോപനങ്ങളും നാഡീവ്യവസ്ഥയുടെ പ്രശ്നങ്ങളും പാർശ്വഫലങ്ങളിൽ ഉൾപ്പെടുന്നു. ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് ആണ്  കൊവാക്‌സിന്‍ നിർമ്മിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച വളരെ ചെറിയ ശതമാനം ആളുകള്‍ക്ക് സ്‌ട്രോക്ക്, സ്ത്രീകളില്‍ ടൈഫോയ്ഡ് പോലുള്ളവയുണ്ടായതായും പഠനറിപ്പോര്‍ട്ടിലുണ്ട്.



മുന്‍പ്, കൊവിഷീല്‍ഡ് വാക്സിനും പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. വാക്സിൻ നിർമ്മാതാക്കളായ ആസ്ട്രസെനെക്കയും ഇത് അംഗീകരിച്ചു. അപൂർവ സന്ദർഭങ്ങളിൽ, കൊവിഷീല്‍ഡ് എടുക്കുന്ന ആളുകൾക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. . കോവിഡിനെതിരെ പോരാടുന്നതിനായി ആസ്ട്രാസെനെക്കയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് നിർമ്മിച്ച് വിതരണം ചെയ്തത്.

കോവിഷീൽഡ് പിന്‍വലിച്ചതായി റിപ്പോര്‍ട്ട്‌ ; വാണിജ്യപരമായ കാരണമെന്ന് നിര്‍മാതാക്കള്‍... #Covishield_Vaccine


കോവിഡ്-19 വാക്സിൻ ആഗോളതലത്തിൽ കോവിഷീൽഡ് പിൻവലിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ ആസ്ട്രസെനെക്ക. ദി ടെലഗ്രാഫ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

  കോവിഷീൽഡ് വാക്‌സിൻ്റെ പാർശ്വഫലങ്ങളെ കുറിച്ച് തുറന്ന്‍പറഞ്ഞ് നിർമ്മാതാക്കളായ അസ്ട്രസെനെക്ക രംഗത്ത് എത്തിയത് വാർത്തയായിരുന്നു . ഇതിന് പിന്നാലെയാണ് കമ്പനിയുടെ നീക്കം. എന്നിരുന്നാലും, ടെലിഗ്രാഫിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഈ തീരുമാനത്തിന് പിന്നിൽ വാണിജ്യപരമായ കാരണങ്ങളാണെന്ന് കമ്പനി പറഞ്ഞു.

കോവിഡ് -19നുള്ള വാക്‌സിനുകളുടെ ലഭ്യത അധികമാണെന്നും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള നവീകരിച്ച വാക്സിനുകൾ കോവിഷീൽഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു.

യുകെ ഹൈക്കോടതിയിൽ നൽകിയ പരാതിക്ക് മറുപടിയായി, കോവിഷീൽഡ് വാക്സിൻ രക്തം കട്ടപിടിക്കുന്നതിനും അപൂർവ സന്ദർഭങ്ങളിൽ പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചു. ഇതാദ്യമായാണ് കോവിഷീൽഡിന് പാർശ്വഫലങ്ങളുണ്ടെന്ന് കമ്പനി സമ്മതിക്കുന്നത്. കോവിഷില്‍ഡ്,വാക്സ്സെവ്റിയ  എന്നിങ്ങനെ നിരവധി ബ്രാൻഡ് നാമങ്ങളിൽ ആഗോളതലത്തിൽ ഉപയോഗിക്കുന്ന വാക്സിനാണിത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ആസ്ട്രാസെനെക്ക വികസിപ്പിച്ച വാക്‌സിൻ കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിർമ്മിച്ചത്.

  വാക്സിൻ എടുത്തവരിൽ ഗുരുതരമായ പാർശ്വഫലങ്ങളും മരണവും വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അസ്ട്രസെനെക്കയ്‌ക്കെതിരെ നിരവധി കുടുംബങ്ങളും കോടതിയെ സമീപിച്ചു. 2021 ഏപ്രിലിൽ, വാക്സിൻ സ്വീകരിച്ചതിന് ശേഷം മതിഷ്കാമിന് സ്ഥിരമായ വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് ജാമി സ്കോട്ട് ആണ് കേസ് ആരംഭിച്ചത്.
രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലറ്റ് കുറയുകയും  
   ചെയ്യുന്ന ത്രോംബോസിസ് വിത്ത്  ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ്  (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്. അപൂർവ സന്ദർഭങ്ങളിൽ കോവിഷീൽഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ ആസ്ട്രസെനക്ക സമ്മതിച്ചു.സുരക്ഷാ ആശങ്കയെത്തുടർന്ന്അസ്ട്രസെനക്ക-ഒക്സ്ഫഡ് വാക്സിന്റെ ഉപയോഗം ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നു.

വിവാദത്തിനിടെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി ... #Narendra_Modi


 കോവിഷീൽഡ് വാക്സിൻ വിവാദത്തിനിടെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തതെന്നാണ് വിശദീകരണം.

CoviShield വാക്സിൻ സ്വീകരിച്ച അപൂർവ്വം ആളുകൾക്ക് TTS എന്ന അവസ്ഥ ഉണ്ടാകാം, ഇത് രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുമെന്ന് അസ്ട്രസെനെക്ക യുകെയിലെ കോടതിയിൽ പറഞ്ഞു.

CoviShield എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിച്ച കൊവിഡ് വാക്സിൻ ഗുരുതരമായ പാർശ്വഫലങ്ങളുള്ളതാണെന്ന് വാക്സിൻ കമ്പനിയായ ആസ്ട്രസെനെക്ക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കോവിഷീൽഡ് വാക്സിൻ എടുത്ത് ഹൃദയാഘാതം മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

നേരത്തെ കൊവിഡ് സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രത്തിനെതിരെ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നുവെങ്കിലും കേന്ദ്രസർക്കാർ ഇത്   തള്ളിക്കളയുകയായിരുന്നു.

കോവിഡ് വാക്സിന്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് കോവിഷീല്‍ഡ് നിര്‍മാതാക്കള്‍... #Covishield

ഇന്ത്യയിലുൾപ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന കോവിഷീൽഡ് വാക്സിൻ നിർമ്മാതാക്കൾ പറയുന്നത്, തങ്ങളുടെ കൊവിഡ് വാക്സിൻ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന്. ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ആസ്ട്രസെനെക്ക യുകെ കോടതിയിൽ സമർപ്പിച്ച രേഖകളിൽ വാക്സിൻ അപൂർവ സന്ദർഭങ്ങളിൽ പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും കാരണമാകുമെന്ന് പറഞ്ഞു.


  ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ആസ്ട്രാസെനെക്ക വികസിപ്പിച്ച വാക്‌സിൻ കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമ്മിച്ച് വിതരണം ചെയ്തത്. കോവിഷീല്‍ഡ്, വാക്സ്വെവരിയ എന്നീ വാക്‌സിനുകളാണ് അസ്ട്രസെനെക നിര്‍മിച്ചത്.
വാക്‌സിൻ എടുത്തതുമൂലം ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട നിരവധി പേർ യുകെയിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. വാക്‌സിൻ മരണത്തിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായെന്ന് കാണിച്ച് യുകെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത 51 കേസുകളിലെ ഇരകൾ 100 മില്യൺ പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.


  2021 ഏപ്രിൽ 21 ന്, യുകെ സ്വദേശിയായ ജാമി സ്കോട്ടിന് വാക്സിൻ എടുത്തതിന് ശേഷം തലച്ചോറിന് പരിക്കേറ്റു. അദ്ദേഹമാണ് നിയമനടപടിക്ക് തുടക്കമിട്ടത്. വാക്‌സിൻ സ്വീകരിച്ചതിന് ശേഷം രക്തം കട്ടപിടിക്കുന്നതും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും ഗണ്യമായി കുറഞ്ഞുവെന്ന മെഡിക്കൽ റിപ്പോർട്ടുമായി ജാമി സ്കോട്ട് നിയമനടപടി ആരംഭിച്ചു. എന്നാൽ വാദിയുടെ ആരോപണങ്ങളെ ആദ്യം എതിർത്ത അസ്ട്രാസെനെക്ക, കോവിഷീൽഡ് അപൂർവ സന്ദർഭങ്ങളിൽ ടിടിഎസിന് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം) കാരണമാകുമെന്ന് കോടതി ഫയലിംഗിൽ സമ്മതിച്ചു, ഇത് രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്നു.
കമ്പനിയുടെ വെളിപ്പെടുത്തില്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമാകും.
ഇവരുടെ വാക്സിന്‍ ഉപയോഗിച്ച് രോഗം ബാധിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കും. അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് ആസ്ട്രസെനെക രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0