കോവിഷീൽഡ് പിന്‍വലിച്ചതായി റിപ്പോര്‍ട്ട്‌ ; വാണിജ്യപരമായ കാരണമെന്ന് നിര്‍മാതാക്കള്‍... #Covishield_Vaccine


കോവിഡ്-19 വാക്സിൻ ആഗോളതലത്തിൽ കോവിഷീൽഡ് പിൻവലിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ ആസ്ട്രസെനെക്ക. ദി ടെലഗ്രാഫ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

  കോവിഷീൽഡ് വാക്‌സിൻ്റെ പാർശ്വഫലങ്ങളെ കുറിച്ച് തുറന്ന്‍പറഞ്ഞ് നിർമ്മാതാക്കളായ അസ്ട്രസെനെക്ക രംഗത്ത് എത്തിയത് വാർത്തയായിരുന്നു . ഇതിന് പിന്നാലെയാണ് കമ്പനിയുടെ നീക്കം. എന്നിരുന്നാലും, ടെലിഗ്രാഫിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഈ തീരുമാനത്തിന് പിന്നിൽ വാണിജ്യപരമായ കാരണങ്ങളാണെന്ന് കമ്പനി പറഞ്ഞു.

കോവിഡ് -19നുള്ള വാക്‌സിനുകളുടെ ലഭ്യത അധികമാണെന്നും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള നവീകരിച്ച വാക്സിനുകൾ കോവിഷീൽഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു.

യുകെ ഹൈക്കോടതിയിൽ നൽകിയ പരാതിക്ക് മറുപടിയായി, കോവിഷീൽഡ് വാക്സിൻ രക്തം കട്ടപിടിക്കുന്നതിനും അപൂർവ സന്ദർഭങ്ങളിൽ പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചു. ഇതാദ്യമായാണ് കോവിഷീൽഡിന് പാർശ്വഫലങ്ങളുണ്ടെന്ന് കമ്പനി സമ്മതിക്കുന്നത്. കോവിഷില്‍ഡ്,വാക്സ്സെവ്റിയ  എന്നിങ്ങനെ നിരവധി ബ്രാൻഡ് നാമങ്ങളിൽ ആഗോളതലത്തിൽ ഉപയോഗിക്കുന്ന വാക്സിനാണിത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ആസ്ട്രാസെനെക്ക വികസിപ്പിച്ച വാക്‌സിൻ കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിർമ്മിച്ചത്.

  വാക്സിൻ എടുത്തവരിൽ ഗുരുതരമായ പാർശ്വഫലങ്ങളും മരണവും വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അസ്ട്രസെനെക്കയ്‌ക്കെതിരെ നിരവധി കുടുംബങ്ങളും കോടതിയെ സമീപിച്ചു. 2021 ഏപ്രിലിൽ, വാക്സിൻ സ്വീകരിച്ചതിന് ശേഷം മതിഷ്കാമിന് സ്ഥിരമായ വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് ജാമി സ്കോട്ട് ആണ് കേസ് ആരംഭിച്ചത്.
രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലറ്റ് കുറയുകയും  
   ചെയ്യുന്ന ത്രോംബോസിസ് വിത്ത്  ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ്  (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്. അപൂർവ സന്ദർഭങ്ങളിൽ കോവിഷീൽഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ ആസ്ട്രസെനക്ക സമ്മതിച്ചു.സുരക്ഷാ ആശങ്കയെത്തുടർന്ന്അസ്ട്രസെനക്ക-ഒക്സ്ഫഡ് വാക്സിന്റെ ഉപയോഗം ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നു.