ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ആസ്ട്രാസെനെക്ക വികസിപ്പിച്ച വാക്‌സിൻ കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമ്മിച്ച് വിതരണം ചെയ്തത്. കോവിഷീല്‍ഡ്, വാക്സ്വെവരിയ എന്നീ വാക്‌സിനുകളാണ് അസ്ട്രസെനെക നിര്‍മിച്ചത്.
വാക്‌സിൻ എടുത്തതുമൂലം ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട നിരവധി പേർ യുകെയിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. വാക്‌സിൻ മരണത്തിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായെന്ന് കാണിച്ച് യുകെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത 51 കേസുകളിലെ ഇരകൾ 100 മില്യൺ പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
2021 ഏപ്രിൽ 21 ന്, യുകെ സ്വദേശിയായ ജാമി സ്കോട്ടിന് വാക്സിൻ എടുത്തതിന് ശേഷം തലച്ചോറിന് പരിക്കേറ്റു. അദ്ദേഹമാണ് നിയമനടപടിക്ക് തുടക്കമിട്ടത്. വാക്‌സിൻ സ്വീകരിച്ചതിന് ശേഷം രക്തം കട്ടപിടിക്കുന്നതും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും ഗണ്യമായി കുറഞ്ഞുവെന്ന മെഡിക്കൽ റിപ്പോർട്ടുമായി ജാമി സ്കോട്ട് നിയമനടപടി ആരംഭിച്ചു. എന്നാൽ വാദിയുടെ ആരോപണങ്ങളെ ആദ്യം എതിർത്ത അസ്ട്രാസെനെക്ക, കോവിഷീൽഡ് അപൂർവ സന്ദർഭങ്ങളിൽ ടിടിഎസിന് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം) കാരണമാകുമെന്ന് കോടതി ഫയലിംഗിൽ സമ്മതിച്ചു, ഇത് രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്നു.
കമ്പനിയുടെ വെളിപ്പെടുത്തില്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമാകും.
ഇവരുടെ വാക്സിന്‍ ഉപയോഗിച്ച് രോഗം ബാധിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കും. അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് ആസ്ട്രസെനെക രംഗത്തെത്തിയിട്ടുണ്ട്.