വിവാദത്തിനിടെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി ... #Narendra_Modi
By
News Desk
on
മേയ് 02, 2024
കോവിഷീൽഡ് വാക്സിൻ വിവാദത്തിനിടെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തതെന്നാണ് വിശദീകരണം.
CoviShield വാക്സിൻ സ്വീകരിച്ച അപൂർവ്വം ആളുകൾക്ക് TTS എന്ന അവസ്ഥ ഉണ്ടാകാം, ഇത് രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുമെന്ന് അസ്ട്രസെനെക്ക യുകെയിലെ കോടതിയിൽ പറഞ്ഞു.
CoviShield എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിച്ച കൊവിഡ് വാക്സിൻ ഗുരുതരമായ പാർശ്വഫലങ്ങളുള്ളതാണെന്ന് വാക്സിൻ കമ്പനിയായ ആസ്ട്രസെനെക്ക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കോവിഷീൽഡ് വാക്സിൻ എടുത്ത് ഹൃദയാഘാതം മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
നേരത്തെ കൊവിഡ് സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രത്തിനെതിരെ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നുവെങ്കിലും കേന്ദ്രസർക്കാർ ഇത് തള്ളിക്കളയുകയായിരുന്നു.