Bike Accident എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Bike Accident എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തളിപ്പറമ്പ് ദേശീയപാതയിൽ ബൈക്ക് തെന്നി വീണു, സമീപത്തു കൂടി വന്ന ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം #Thaliparamba

 


തളിപ്പറമ്പ്: ദേശീയപാതയിൽ ചിറവക്കിൽ ലോറിക്കടിയിലേക്ക് തെന്നി വീണബൈക്ക് യാത്രികന് ദാരുണാന്ത്യം. ഏഴോം കൊട്ടില സ്വദേശി തളിപറമ്പ നഗരത്തിൽ പള്ളിത്തറ ജ്വല്ലറിക്ക് സമീപം മൊബൈൽ ഫോൺ റിപ്പയറിങ് കട നടത്തുന്ന ഐ.വി. സൽഗുണൻ(45) ആണ് മരിച്ചത്.

യുവാവ് സഞ്ചരിച്ച ബൈക്ക് ചരിഞ്ഞ് വീണപ്പോൾ സമീപത്ത് കൂടി കടന്നു പോകുന്ന ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. #Irikkur

 


ഇരിക്കൂർ
: ഇരിക്കൂർ മണ്ണൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ജംഷീർ (35) മകൻ പി.പി. സിദ്ദിഖ് നഗറിലെ കാസിം-സൈബുന്നിസ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു.

ഭാര്യ: സാലു (മട്ടന്നൂർ) മക്കൾ: ആ ഇഷ, മറിയു, ഫാത്തിമ. സഹോദരങ്ങൾ: ഫാത്തിമ, ജസീം

 Young man dies in bike accident.

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മരത്തിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. #Trissur

 


തൃശൂർ: മാളയിലെ അണ്ണല്ലൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. മരിച്ചവര്‍ കുറ്റിച്ചിറ സ്വദേശികളായ നീൽ ഷാജു (19), അലൻ ഷാജു (19) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ഇരുവരും ബന്ധുക്കളാണ്.

വ്യാഴാഴ്ച രാത്രി 11.45 ഓടെ ചാലക്കുടിയിൽ നിന്ന് മാളയിലേക്ക് വരുന്നതിനിടെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് റോഡരികിലെ മരത്തിൽ ഇടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തലയിൽ തേങ്ങ വീണതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് വീണ യുവാവ് ദാരുണമായി മരിച്ചു. #KOCHI

 


കൊച്ചി: കൂത്താട്ടുകുളത്ത് ബൈക്ക് ഓടിക്കുന്നതിനിടെ യുവാവിന്‍റെ തലയിൽ തേങ്ങ വീണു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണ് ബൈക്ക് യാത്രികൻ മരിച്ചു. പാലക്കുഴ തോലാനി കുന്നേൽ താഴം സ്വദേശി സുധീഷ് (38) ആണ് മരിച്ചത്.

പാലക്കുഴയിൽ നിന്നും കൂത്താട്ടുകുളത്തേക്ക് പോകുന്നതിനിടെ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. സോഫിയ കവലയിൽ വെച്ചാണ് തലയിൽ തേങ്ങ വീണത്. തലയിൽ തേങ്ങ വീണതോടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് വാഹനം ഉൾപ്പെടെ റോഡിന്റെ വശത്ത് താഴ്ചയിലേക്ക് മറിഞ്ഞു.

കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്.

സുധീഷ് പാലക്കുഴയിൽ വർക്ക് ഷോപ്പ് നടത്തുകയായിരുന്നു. വർക്ക് ഷോപ്പ് ജോലിക്കുള്ള പോളിഷിംഗ് സാധനങ്ങൾ എടുക്കാൻ കൂത്താട്ടുകുളത്തേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. 

Young man dies after losing control of bike and falling into ravine.

ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾക്ക് രക്ഷകനായി കണ്ണൂർ ജില്ലാ ആശുപത്രി ആംബുലൻസ് ഡ്രൈവർ #ACCIDENT



കണ്ണൂർ: ബൈക്ക് അപകടത്തിൽ രക്ഷകനായി കണ്ണൂർ ജില്ലാ ആശുപത്രി ആംബുലൻസ് ഡ്രൈവർ. ഇന്നലെ വൈകുന്നേരം കണ്ണൂർ - മട്ടന്നൂർ റൂട്ടിലെ വാരത്ത് കാറുമായി ഇടിച്ചു ബൈക്ക് അപകടമുണ്ടാവുകയും ബൈക്ക് യാത്രികൻ പരിക്കേറ്റ് റോഡിൽ കിടക്കുകയും ചെയ്തു.  തുടർന്ന് ആംബുലൻസിന് വേണ്ടി അവിടെ ഉള്ളവർ വിളിച്ചെങ്കിലും ആംബുലൻസ്  കിട്ടിയില്ല. ഇതുവഴി വന്ന കണ്ണൂർ ജില്ലാ ആശുപത്രി ആംബുലൻസ് അവിടെ നിർത്തുകയും ആംബുലൻസ് ഡ്രൈവർ പ്രസാദ് സംയോജിതമായി ഇടപെട്ട് രോഗിയെ ആംബുലൻസിൽ കയറ്റി കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അപകട വിവരം രോഗിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു.

ഡ്രൈവർ പ്രസാദിൻ്റെ കൃത്യമായ ഇടപെടൽ കാരണം പരിക്കേറ്റ രോഗിക്ക് കൃത്യമായി ചികിത്സ ലഭ്യമാക്കാൻ സാധിച്ചു.
 


അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകന് ദാരുണാന്ത്യം #Bike_Accident

 

 

 


 തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ തൃശൂർ എംജി റോഡിൽ ആയിരുന്നു അപകടം. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിക്കുന്നതിനിടെയാണ് അപകടം ഉണ്ടത്.

തൃശ്ശൂർ എംജി റോഡിലാണ് സംഭവം. സ്കൂട്ടറിൽ അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കുഴികണ്ട് വാഹനം വെട്ടിച്ചപ്പോൾ വാഹനം മറിഞ്ഞു റോഡിൽ വീണ് യുവാവിൻ്റെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങി. അമ്മ പത്മിനിയെ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാക്കൾക്ക് ദാരുണാന്ത്യം... #Accident_News

 

 


 നെടുമ്പ്രക്കാട്ടുണ്ടായ വാഹനാപകടത്തിൽ യുവാക്കൾ മരിച്ചു. പുതുവൽ നികർത്തിൽ പരേതനായ രമേശൻ്റെ മകൻ അമ്പാടി എന്ന നവീൻ (24), സാന്ദ്ര നിവാസിൽ വിജയപ്പൻ്റെ മകൻ ശ്രീഹരി (24) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ചേർത്തല ബോയ്സ് ഹൈസ്കൂളിന് സമീപം പുലർച്ചെയായിരുന്നു അപകടം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0