അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകന് ദാരുണാന്ത്യം #Bike_Accident

 

 

 


 തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ തൃശൂർ എംജി റോഡിൽ ആയിരുന്നു അപകടം. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിക്കുന്നതിനിടെയാണ് അപകടം ഉണ്ടത്.

തൃശ്ശൂർ എംജി റോഡിലാണ് സംഭവം. സ്കൂട്ടറിൽ അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കുഴികണ്ട് വാഹനം വെട്ടിച്ചപ്പോൾ വാഹനം മറിഞ്ഞു റോഡിൽ വീണ് യുവാവിൻ്റെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങി. അമ്മ പത്മിനിയെ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0