ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾക്ക് രക്ഷകനായി കണ്ണൂർ ജില്ലാ ആശുപത്രി ആംബുലൻസ് ഡ്രൈവർ #ACCIDENT
കണ്ണൂർ: ബൈക്ക് അപകടത്തിൽ രക്ഷകനായി കണ്ണൂർ ജില്ലാ ആശുപത്രി ആംബുലൻസ് ഡ്രൈവർ. ഇന്നലെ വൈകുന്നേരം കണ്ണൂർ - മട്ടന്നൂർ റൂട്ടിലെ വാരത്ത് കാറുമായി ഇടിച്ചു ബൈക്ക് അപകടമുണ്ടാവുകയും ബൈക്ക് യാത്രികൻ പരിക്കേറ്റ് റോഡിൽ കിടക്കുകയും ചെയ്തു. തുടർന്ന് ആംബുലൻസിന് വേണ്ടി അവിടെ ഉള്ളവർ വിളിച്ചെങ്കിലും ആംബുലൻസ് കിട്ടിയില്ല. ഇതുവഴി വന്ന കണ്ണൂർ ജില്ലാ ആശുപത്രി ആംബുലൻസ് അവിടെ നിർത്തുകയും ആംബുലൻസ് ഡ്രൈവർ പ്രസാദ് സംയോജിതമായി ഇടപെട്ട് രോഗിയെ ആംബുലൻസിൽ കയറ്റി കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അപകട വിവരം രോഗിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു.
ഡ്രൈവർ പ്രസാദിൻ്റെ കൃത്യമായ ഇടപെടൽ കാരണം പരിക്കേറ്റ രോഗിക്ക് കൃത്യമായി ചികിത്സ ലഭ്യമാക്കാൻ സാധിച്ചു.