തൃശൂർ: മാളയിലെ അണ്ണല്ലൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. മരിച്ചവര്‍ കുറ്റിച്ചിറ സ്വദേശികളായ നീൽ ഷാജു (19), അലൻ ഷാജു (19) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ഇരുവരും ബന്ധുക്കളാണ്.
വ്യാഴാഴ്ച രാത്രി 11.45 ഓടെ ചാലക്കുടിയിൽ നിന്ന് മാളയിലേക്ക് വരുന്നതിനിടെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് റോഡരികിലെ മരത്തിൽ ഇടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.