• സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
• കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ നാട്ടിലെത്തിച്ചു. കേരള
എക്സ്പ്രസ്സ് ട്രെയിനിലാണ് കുട്ടിയുമായുള്ള സംഘം തിരുവനന്തപുരത്ത്
എത്തിയത്. കുട്ടി നിലവിൽ സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ്.
• ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി നടിമാർ.
• അർബുദ ചികിത്സയ്‌ക്കുള്ള
വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ കമ്പനി വിലയ്‌ക്ക് രോഗികൾക്ക്
വ്യാഴാഴ്ച മുതൽ ലഭ്യമാകും. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ
തെരഞ്ഞെടുത്ത 14 കാരുണ്യ കമ്യൂണിറ്റി ഫാർമസികളിലാണ് ആദ്യഘട്ടത്തിൽ ലാഭരഹിത
കൗണ്ടർ പ്രവർത്തിക്കുക.
• പ്രധാനമന്ത്രി വയനാട്ടിലെ ദുരന്ത മേഖല സന്ദർശിച്ച് 15 ദിവസം പിന്നിട്ടിട്ടും കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ നടപടിയില്ല.
• സർക്കാർ ആശുപത്രികളിലെ
അടിസ്ഥാനസൗകര്യ വികസനത്തിന് 69.35 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം. ആരോഗ്യകേരളം മുഖേന കേരളം നടപ്പാക്കുന്ന 2024-25ലെ വാർഷിക
പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്.
• സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ ഉന്നയിച്ച പരാതികളും
വെളിപ്പെടുത്തലുകളും അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘം
രൂപീകരിച്ചു. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ
പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘമാണ് രൂപീകരിച്ചത്.
• കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന ചിപ്സും ശർക്കരവരട്ടിയും "ഫ്രഷ് ബൈറ്റ്സ്' എന്ന ബ്രാൻഡിൽ വിപണിയിലേക്ക്.
• വയനാട് ഉരുൾപൊട്ടലിൽ
ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന്
മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു.
• രാജ്യത്തെ സാധാരണക്കാരന്റെ കുടുംബ ബജറ്റില്‍ കാര്യമായ കുറവു വന്നതായി
റിപ്പോര്‍ട്ട്. ഓഹരി വിപണിയിലെ ബ്രോക്കറേജ് സ്ഥാപനമായ സിസ്റ്റേമെട്രിക്സ്
ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസ് എന്ന സ്ഥാപനത്തിന്റെ പഠന
റിപ്പോര്‍ട്ടിലാണ് യഥാര്‍ത്ഥ കുടുംബ വരുമാനത്തില്‍ കഴിഞ്ഞ കുറേ മാസമായി
ഇടിവു വന്നതായി വെളിപ്പെടുത്തുന്നത്.