• സിനിമാ മേഖലയിൽ തെറ്റ് ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
• കണ്ണൂരിൽ നിപ്പ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയവരുടെ പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട്ടെ ലാബിൽ നിന്നും ലഭിച്ചു സ്രവ സാമ്പിൾ പരിശോധനാ ഫലമാണ് നെഗറ്റീവായത്.
• മുണ്ടക്കൈ ഉരുൾപൊട്ടലിലെ
മുഴുവൻ ദുരിതബാധിതരുടെയും താൽക്കാലിക പുനരധിവാസം പൂർത്തിയായി. ദുരിതാശ്വാസ
ക്യാമ്പുകളിലെ 983 കുടുംബത്തെയും വാടകവീടുകളിലേക്കും സർക്കാർ
ക്വാർട്ടേഴ്‌സുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.
• ഉത്തരാഖണ്ഡിൽ
രുദ്രപ്രയാഗ് ജില്ലയിൽ കനത്ത മഴയെതുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ശക്തം.
നാലു നേപ്പാൾ തൊഴിലാളികളാണ് മണ്ണിടിച്ചിലിൽ മരിച്ചത്.
• ഇന്ത്യൻ ടീമിൽ ഓപ്പണറായി
തിളങ്ങിയ ശിഖർ ധവാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ആഭ്യന്തര
ക്രിക്കറ്റിലും കളിക്കില്ലെന്ന് മുപ്പത്തെട്ടുകാരൻ സമൂഹമാധ്യമത്തിലൂടെ
അറിയിച്ചു.
• പൊതുസ്ഥലത്ത് സ്‌ത്രീകൾ
മുഖം അടക്കം ശരീരം പൂർണമായി മറയ്‌ക്കണമെന്ന
പ്രാകൃത നിയമവുമായി അഫ്ഗാനിസ്ഥാൻ
ഭരിക്കുന്ന താലിബാൻ. സ്‌ത്രീകൾ പൊതുസ്ഥലത്ത് ശബ്‌ദമുയർത്തനോ പാട്ടുപാടാനോ
പാടില്ല എന്നും അറിയിപ്പ്.
• യുവ നടിയുടെ ലൈംഗിക ആരോപണ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ
കേസെടുക്കാൻ സാധ്യത. സിദ്ദിഖ് തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നടി രേവതി സമ്പത്താണ് രംഗത്തെത്തിയത്.• സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ്
അഡീഷണൽ ചീഫ് സെക്രട്ടറി.
• പനിക്കും ജലദോഷത്തിനും അലർജിക്കുമൊക്കെയായി രാജ്യമാകെ വ്യാപകമായി
വിറ്റഴിച്ചിരുന്ന 156 നിശ്ചിത ഡോസ് കോമ്പിനേഷൻ മരുന്നുകൾ കേന്ദ്ര
സർക്കാർ നിരോധിച്ചു.