• നിപാ രോഗം സംശയിക്കുന്ന രണ്ടുപേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
• ദുരന്തബാധിത മേഖലയിൽ 794 കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും വരുമാനം ഉറപ്പുവരുത്താൻ സർക്കാർ ശ്രമിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ.
• അനിൽ അംബാനിക്ക് വൻ തിരിച്ചടി. കമ്പനിയിലെ തുക വകമാറ്റിയതിൽ അഞ്ചുവര്‍ഷത്തേക്ക് സെബി വിലക്ക് ഏർപ്പെടുത്തി.
• സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിനായുള്ള നടപടികൾ
പൂർത്തിയായെന്ന് മന്ത്രി ജിആർ അനിൽ. സെപ്‌തംബർ ആദ്യവാരം കിറ്റ്
വിതരണത്തിനായുള്ള ക്രമീകരണം ഒരുക്കും.
• വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ അക്കൗണ്ടില്‍ നിന്നും വായ്പകള്‍ പിടിച്ച സംഭവത്തില്‍ ബാങ്കുകള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം.
• ഹേമ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന് അമ്മ. മലയാള സിനിമയിൽ പവർ
ഗ്രൂപ്പ് ഉള്ളതായി അറിയില്ലെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ്
വാർത്താസമ്മേളനത്തിൽ പറഞ്ഞു.
• ഓണത്തിന് മുന്നോടിയായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍
വഴി കടന്നുവരുന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിലേയ്ക്കായി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ
സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.