ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച ഇരുപത്തിരണ്ടു വയസ്സു കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൈമുക്ക് സ്വദേശി നിധീഷാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം നടിച്ച നിധീഷ് ഓട്ടോറിക്ഷയിൽ കയറ്റി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. രണ്ട് മാസം മുമ്പാണ് സംഭവം.
കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് കുട്ടി വിവരം പറഞ്ഞത്. വണ്ടിപ്പെരിയാർ പോലീസിൽ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. വണ്ടിപ്പെരിയാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നിതീഷ്. പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റിലായ നിധീഷിനെ കോടതിയിൽ ഹാജരാക്കും.