Enforcement Department എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Enforcement Department എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കെജ്‌രിവാളിന് ഉടൻ മോചനമില്ല, ജയിലിൽ തുടരും... #Aravind_Kejriwal

 



മദ്യനയ അഴിമതിക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി ഇഡി ഹര്‍ജിയിൽ വിധി പറയാൻ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് പറഞ്ഞു. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു.

വിധി പറയുന്നത് വരെ അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യം തത്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി തുടരും.ഇന്ന് ഉച്ചയോടെ കെജ്രിവാൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇഡി അതിരാവിലെ ഹൈക്കോടതിയെ സമീപിച്ച് കേസിൽ അടിയന്തിരമായി വാദം കേൾക്കണമെന്നും ജാമ്യം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്ത് കേസിൽ വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയതോടെയാണ് ജയിൽ മോചനം വൈകുമെന്ന് ഉറപ്പായത്.

അതേസമയം അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ തന്നെ ഡൽഹിയിൽ ആം ആദ്മി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. അറസ്റ്റിലായി 91 ദിവസത്തിന് ശേഷമാണ് കെജ്രിവാളിന് ജാമ്യം ലഭിച്ചത്. മദ്യ നയക്കേസ് പരിഗണിക്കുന്ന റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്.

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കും... #Manjummal_Boys

 


മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കും. പറവ വിതരണ കമ്പനികളുടെ അക്കൗണ്ടുകളും മരവിപ്പിക്കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിർമാതാക്കളെ ചോദ്യം ചെയ്തിരുന്നു. സൗബിൻ ഷാഹിർ, ഷോൺ എന്നിവരെയാണ് ചോദ്യം ചെയ്‌തത്‌7 കോടി രൂപ അരൂർ സ്വദേശിയിൽ നിന്നും വാങ്ങുകയും പിന്നീട് ലാഭവിഹിതം നൽകാതിരിക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് നടപടി. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് പറവ ഫിലിംസിന്റെ അക്കൗണ്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമോപദേശം തേടിയത്. അതിലാണ് ഇപ്പോൾ നടപടി വന്നത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ ഇ.ഡി ഒരുങ്ങുന്നുണ്ട്. സിനിമകളുടെ നിർമാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനാണു നീക്കം. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) ഇ.ഡിയുടെ കേസിന് അവസരം ഒരുക്കിയത്.കേരളത്തിലെ തീയറ്റർ മേഖലയിൽ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ രണ്ടു സിനിമാ നിർമാതാക്കൾ ഇ.ഡിക്കു കൈമാറിയ സാഹചര്യത്തിൽ ഇതു സംബന്ധിച്ചു കൂടുതൽ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി ... #Aravind_Kejiriwal


 കെജ്രിവാളിനെതിരെ ശക്തമായ ആരോപണവുമായി ഇഡി. ഭരണത്തിൻ്റെ മറവിൽ കെജ്‌രിവാൾ ഹവാല ഉൾപ്പെടെയുള്ള ഇടപാടുകൾ നടത്തിയെന്നാണ് ഇഡി പറയുന്നത്. അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ സംശയം തോന്നിയിരുന്നില്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജ്‌രിവാളിനെതിരെ കുറ്റം ചുമത്തിയതെന്ന് ഇഡി സുപ്രീം കോടതിയിൽ പറഞ്ഞു.

ശരത് ഡി നൽകിയ മൊഴികൾ വിശ്വസനീയമാണെന്ന നിഗമനത്തിലാണ് ജുഡീഷ്യൽ ഓഫീസർ. മൊഴികളിൽ വൈരുദ്ധ്യമില്ല. വൈരുദ്ധ്യം ഉണ്ടെന്നത് കെജ്‌രിവാളിന്റെ അസംബന്ധ പ്രചരണം.ലഭ്യമായ സാക്ഷ്യങ്ങൾ പ്രകാരം കെജ്‌രിവാളിൻ്റെ താൽപ്പര്യമോ സാന്നിധ്യമോ ചിന്തയോ ഇല്ലാതെ ഈ അഴിമതി നടക്കില്ലെന്നാണ് കരുതുന്നത്. ഗോവയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ നടന്ന ഹവാല ഇടപാടിന് നേതൃത്വം നൽകിയത് കെജ്രിവാളാണെന്നും ഇഡി പറഞ്ഞു.

മന്ത്രിമാരുടെ വീടുകളിൽ വീണ്ടും ED റെയിഡ്.. #EnforcementDepartment

തമിഴ്നാട്ടിലെ മന്ത്രിമാരുടെ വസതികളിൽ വീണ്ടും ഇഡി റെയ്ഡ്.  തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീടുൾപ്പെടെ ഒൻപത് സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തുന്നുണ്ട്.  രാവിലെ ഏഴുമണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.
  മന്ത്രി കെ പൊൻമുടിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്.  വിഴുപുരത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും റെയ്ഡ് നടക്കുന്നുണ്ട്.

  മറുവശത്ത്, തമിഴ്‌നാട് മന്ത്രി വി.സെന്തിൽബാലാജിക്കും മറ്റ് ചിലർക്കും ദിവസങ്ങൾക്ക് മുമ്പ് ഇഡി റെയ്ഡ് നടത്തിയിരുന്നു.  ബാലാജിയുടെ ചെന്നൈ, കരൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു.  കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി റെയ്ഡ് നടത്തിയത്.  ബാലാജിയുമായി അടുപ്പമുള്ളവർക്കും ആദായനികുതി പരിശോധന നേരിടേണ്ടി വന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0