Air India Express എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Air India Express എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പറന്നുയരാനാവാതെ എയർ ഇന്ത്യ എക്സ്പ്രസ് #Air_India_Express

 
 

 

 

കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്നുള്ള ദുബായ് വിമാനത്തിന് യന്ത്രതകരാറുമൂലം പറന്നുയരാൻ കഴിഞ്ഞില്ല. പുലർച്ചെ 5 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി. രാവിലെ പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് എഞ്ചിൻ തകരാർ കണ്ടെത്തിയത്.

ബോർഡിംഗ് പൂർത്തിയാക്കി വിമാനം പറന്നുയരുന്നതിനു മുമ്പുതന്നെ യന്ത്രതകരാർ കണ്ടെത്തി. അതിനാൽ യാത്രക്കാർക്ക് ഒരു മുന്നറിയിപ്പും നൽകിയിരുന്നില്ല. അപ്രതീക്ഷിതമായ കാലതാമസം കാരണം യാത്രക്കാർ പ്രതിസന്ധിയിലാണെങ്കിലും, ബദൽ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഓണത്തെ വരവേല്‍ക്കാന്‍ കസവുടുത്ത് എയർ ഇന്ത്യ എക്സ്പ്രസ്... #Air_India_Express

 

 


 ഓണം ആഘോഷമാക്കാന്‍ കസവുടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. എയർലൈനിന്‍റെ ഏറ്റവും പുതിയ ബോയിംഗ്‌ 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്‌ത്ര ശൈലിയായ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 180 പേര്‍ക്ക്‌ യാത്ര ചെയ്യാവുന്ന വിമാനമാണിത്‌.

2023 ഒക്ടോബറിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ച ശേഷം എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളീറ്റിലേക്ക് 34 പുതിയ വിമാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വിമാനങ്ങളിലെല്ലാം വിവിധ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ടെയില്‍ ആര്‍ട്ടുകളാണുള്ളത്. കേരളത്തിന്‍റെ കസവ്‌, തമിഴ്‌നാടിന്‍റെ കാഞ്ചീപുരം, ആന്ധ്രാ പ്രദേശിന്‍റെ കലംകാരി, മധ്യപ്രദേശിലെ ചന്ദേരി തുടങ്ങിയവയാണ്‌ വിവിധ വിമാനങ്ങളുടെ ടെയില്‍ ആര്‍ട്ടിലുള്ളത്‌.

ഓണം പ്രതീതിയിലാണ് കസവ് വിമാനം ബുധനാഴ്ച കൊച്ചിയിൽ പറന്നിറങ്ങിയത്. വിമാനത്തെ വരവേൽക്കാനായി കസവ് വസ്ത്രങ്ങളണിഞ്ഞാണ് ക്യാബിൻ ക്രൂ ഒഴികെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ എത്തിയത്. വിമാനത്തിൻറെ ചിറകുകൾക്കടിയിലും ചെക്ക് ഇൻ കൗണ്ടറുകൾക്ക് മുന്നിലും അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. കൂടാതെ ബാംഗ്ലൂരിലേക്കുള്ള ഈ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവരെ കസവ് ഷാൾ അണിയിച്ച് സ്വീകരിച്ചു.

85 വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. കേരളത്തിലെ നാല്‌ വിമാനത്താവളങ്ങളില്‍ നിന്നായി 300 വിമാന സര്‍വീസുകളാണ്‌ ആഴ്‌ച തോറും എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനുള്ളത്‌. കൊച്ചിയിൽ നിന്നും 102, തിരുനന്തപുരത്ത് നിന്നും 63, കോഴിക്കോട് നിന്നും 86, കണ്ണൂരിൽ നിന്നും 57 എന്നിങ്ങനെയാണ് വിമാന സർവീസുകളുടെ എണ്ണം.

പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്; ദോഹയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി... #Air_India_Express

 


ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ റദ്ദാക്കുന്നതും മുന്നറിയിപ്പില്ലാതെ വൈകുന്നതും പതിവാകുന്നു.ഇന്നലെ രാവിലെ കോഴിക്കോട് നിന്നും ദോഹയിലേക്കുള്ള എക്‌സ്പ്രസ്സ് വിമാനം മണിക്കൂറുകള്‍ വൈകിയാണ് പുറപ്പെട്ടത്. ഇതിന് പിന്നാലെ ഇന്ന് രാത്രി 10 ന് ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് പോകേണ്ട വിമാനം റദ്ദാക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു.പകരം നാളെ,(ഞായര്‍) ഉച്ചയ്ക്ക് 1.15ന് മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ എന്നാണ് യാത്രക്കാര്‍ക്ക് ലഭിച്ച വിവരം.എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തന്നെയാണ് യാത്രക്കാരെ ഇക്കാര്യം അറിയിച്ചത്.

അതേസമയം,അവധികഴിഞ്ഞു നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കും ഓണാവധിക്കായി നാട്ടിലേക്ക് പോകുന്നവര്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി പ്രവാസികള്‍ക്ക് തിരിച്ചടിയാവുകണ്.സാങ്കേതിക തകരാറും ഓപ്പറേഷന്‍ സംബന്ധിച്ച മറ്റു തടസ്സങ്ങളും ഉന്നയിച്ചാണ് പലപ്പോഴും സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി... #Air_India_Express

 


കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുവുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.വൈകുന്നേരം 6 മണിക്ക് ഷാർജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10ന് അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കുറവ് മൂലമാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ ഇന്നും റദ്ദാക്കി.... #Air_India_Express


കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അഞ്ച് വിമാനങ്ങള്‍ ഇന്ന് റദ്ദാക്കി. ബഹറിന്‍, ദമാം, ഹൈദരാബാദ്, ബെംഗളുരു, കല്‍ക്കട്ട എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു.


തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ... #Air_India_Express


 കണ്ണൂരില്‍ നിന്നുള്ള നല് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങള്‍ റദ്ദാക്കി.ഷാര്‍ജ, അബുദാബി, ദമ്മാം വിമാന സര്‍വിസുകളാണ് റദ്ദാക്കിയത് . വ്യഴാഴിച്ച പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനങ്ങള്‍ റദ്ദാക്കിയതായി യാത്രക്കാര്‍ക്ക് വിവരം ലഭിക്കുന്നത്. മെയ്‌ 13 ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനകമ്പനി അറിയിച്ചതായി യാത്രക്കാര്‍ പറഞ്ഞു. ഇതോടെ വിസാകാലവധിയും അവധിയും തീരുന്നവരുള്‍പ്പെടെ ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍ പ്രതിസന്ധിയിലായി.

"യാത്രക്കാരോട് മറ്റ് യാത്രാ മാർഗങ്ങൾ തേടിക്കോളൂ " ; വിമാനങ്ങള്‍ റദ്ദാക്കി എയർ ഇന്ത്യാ എക്സ്പ്രസ് ... Air_India_Express

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങള്‍ മുന്നറിയിപ്പ് ഇല്ലാതെ റദ്ദാക്കി .അബുദാബി,ഷാര്‍ജ, മസ്കറ്റ,എന്നിവിടങ്ങളിലേക്കുള്ളവിമാനങ്ങളാണ്  റദ്ദാക്കിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് സൂചന .വിമാനങ്ങള്‍  റദ്ദാക്കിയതിലൂടെ നൂറിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപെട്ട വിവരങ്ങളൊന്നും ലഭ്യമാല്ലാതെ വന്നതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. 

വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതാണ് യാത്ര   റദ്ദാക്കാന്‍  കാരണമെന്നായിരുന്നു വിഷയത്തില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം.യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയതെന്നും ഇവര്‍ അറിയിച്ചു.

 യാത്രക്കാരോട് മറ്റു യാത്രാ മാർഗങ്ങൾ തേടിക്കോളൂ എന്ന് എയർ ഇന്ത്യാ എക്സ്പ്രസ്. ഇന്ന് ഇനി വിമാനമില്ലെന്നും വേണമെങ്കിൽ 14, 17 തീയതികളിൽ ടിക്കറ്റുകൾ ലഭ്യമാക്കാം എന്നും അത് വേണ്ടെങ്കിൽ ഒരാഴ്ചയ്ക്ക് ശേഷം റീഫണ്ട് ലഭിക്കുമെന്നുമാണ് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ യാത്രക്കാരോട് പറയുന്നത്. ബദൽ യാത്രാ സൗകര്യമൊരുക്കാനും ഇവർ തയാറല്ല.



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0