കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ മുന്നറിയിപ്പ് ഇല്ലാതെ റദ്ദാക്കി .അബുദാബി,ഷാര്‍ജ, മസ്കറ്റ,എന്നിവിടങ്ങളിലേക്കുള്ളവിമാനങ്ങളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് സൂചന .വിമാനങ്ങള്‍ റദ്ദാക്കിയതിലൂടെ നൂറിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപെട്ട വിവരങ്ങളൊന്നും ലഭ്യമാല്ലാതെ വന്നതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.
വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതാണ് യാത്ര റദ്ദാക്കാന്‍ കാരണമെന്നായിരുന്നു വിഷയത്തില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം.യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയതെന്നും ഇവര്‍ അറിയിച്ചു.
യാത്രക്കാരോട് മറ്റു യാത്രാ മാർഗങ്ങൾ തേടിക്കോളൂ എന്ന് എയർ ഇന്ത്യാ എക്സ്പ്രസ്. ഇന്ന് ഇനി വിമാനമില്ലെന്നും വേണമെങ്കിൽ 14, 17 തീയതികളിൽ ടിക്കറ്റുകൾ ലഭ്യമാക്കാം എന്നും അത് വേണ്ടെങ്കിൽ ഒരാഴ്ചയ്ക്ക് ശേഷം റീഫണ്ട് ലഭിക്കുമെന്നുമാണ് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ യാത്രക്കാരോട് പറയുന്നത്. ബദൽ യാത്രാ സൗകര്യമൊരുക്കാനും ഇവർ തയാറല്ല.