മലയാള സിനിമയ്ക്ക് ഇന്ന് കറുത്ത ദിനം, സംവിധായകൻ ഹരികുമാറിന് പിന്നാലെ നടി കനകലതയും അന്തരിച്ചു. #ActressKanakalatha

മലയാള സിനിമയ്ക്ക് ഇന്ന് കറുത്ത ദിനം. സംവിധായകൻ ഹരികുമാറിന് പിന്നാലെ പ്രശസ്ത നടി കനകലതയും യവനികയ്ക്ക് പിന്നിലേക്ക് മറഞ്ഞു.
മലയാള സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് തന്റേതായ ഇടം പിടിച്ച നടിയായിരുന്നു കനകലത. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിസന്‍സും രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികച്ചതാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.