ബോളിവുഡില്‍ വീണ്ടും ആത്മഹത്യ, നടി നൂർ മാളബിക ദാസിനെയാണ് മുംബൈയിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. മുറിയിൽ നിന്ന് അവരുടെ മൊബൈൽ ഫോണും ഡയറിയും മരുന്നുകളും പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
ഒരാഴ്ചയായി ഫ്‌ളാറ്റിൽ തനിച്ചായിരുന്നു താരം താമസിച്ചിരുന്നത്. അസം സ്വദേശിയാണ് നൂർ. അഭിനയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഖത്തർ എയർവേയ്‌സിൽ എയർ ഹോസ്റ്റസായിരുന്നു. ദി ട്രയൽ, സിസ്‌കിയൻ, വകമാൻ, തീക്കി ചട്നി തുടങ്ങി നിരവധി ചിത്രങ്ങളിൽ കാജോൾ അഭിനയിച്ചിട്ടുണ്ട്.