AMMA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
AMMA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

‘അമ്മ’ തെരഞ്ഞെടുപ്പ്‌; ശ്വേത പ്രസിഡന്റ്‌, കുക്കു ജനറൽ സെക്രട്ടറി #AMMA





കൊച്ചി: മലയാള സിനിമയിലെ നടീ, നടൻമാരുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പുകൾ പൂർത്തിയായി. സംഘടനയുടെ പ്രസിഡന്റായി ശ്വേതാ മേനോനെ തെരഞ്ഞെടുത്തു. ദേവനെയാണ്‌ ശ്വേത പരാജയപ്പെടുത്തിയത്‌.

കുക്കു പരമേശ്വരനാണ്‌ പുതിയ ജനറൽ സെക്രട്ടറി. നടൻ രവീന്ദ്രനെ തോൽപ്പിച്ചാണ് കുക്കു ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. ട്രഷററായി ഉണ്ണി ശിവപാലനെയും തെരഞ്ഞെടുത്തു. അനൂപ് ചന്ദ്രനെയാണ് ഉണ്ണി തോൽപ്പിച്ചത്.
298 അംഗങ്ങളാണ് വോട്ട് ചെയ്തത്. ആദ്യമായാണ് സംഘടനയുടെ വനിതാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതകൾ തെരഞ്ഞെടുക്കപ്പെടുന്നത്.
ജോയിന്റ് സെക്രട്ടറി, വെെസ് പ്രസിഡന്റ് സ്ഥാനത്തും വനിതകളാണ് വിജയിച്ചത്. അൻസിബ ഹസനെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തപ്പോൾ ലക്ഷ്മിപ്രിയയെ വെെസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.

'അമ്മ' തെരഞ്ഞെടുപ്പ്; പത്രിക പിൻവലിച്ച് ബാബുരാജ് #AMMA

അമ്മ സംഘടനയുടെ ഭാരവാഹി തെരെഞ്ഞെടുപ്പിൽ നടൻ ബാബുരാജ് മത്സരിക്കില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിൻവലിക്കുന്നതായി ബാബുരാജ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അംഗങ്ങൾ തന്നെ എതിർപ്പ് അറിയിച്ചതോടെയാണ് തീരുമാനം മാറ്റാൻ കാരണമെന്നും പറയപ്പെടുന്നു. 

എന്നാല്‍, മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ടതോടെയാണ് ഇടപെട്ടതോടെയാണ് മത്സരരംഗത്തുനിന്ന് പിന്മാറാന്‍ തയ്യാറായത് എന്നാണ് സൂചന. അതേസമയം നൽകിയ മുഴുവൻ പത്രികയും പിൻവലിച്ച് നടൻ സുരേഷ് കൃഷ്ണയും രംഗത്തെത്തി.

ബാബുരാജ് മത്സരിക്കുന്നതിനെതിരെ ‘അമ്മ’ അംഗങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ആരോപണവിധേയര്‍ ഒന്നാകെ മാറി നില്‍ക്കുമ്പോഴും ബാബുരാജ് മാത്രം മത്സരരംഗത്ത് ശക്തമായി നിലയുറപ്പിച്ചതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന് സാധ്യതയേറുന്നു #Amma

 
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ "അമ്മ"യുടെ അടുത്ത പ്രസിഡന്റായി നടി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെഡാൻ സാധ്യതയേറുന്നു. ഓഗസ്റ്റ് 15 ന് നടക്കാനിരിക്കുന്ന "അമ്മ" തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് സ്ഥാനാർത്ഥികൾ നിലവിൽ മത്സരരംഗത്തുണ്ട്. നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ്, സംഘടനയുടെ തലപ്പത്തേക്ക് ഒരു വനിതാ പ്രസിഡന്റിനെ സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ ജഗദീഷ് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുമായി ചർച്ചകൾ നടത്തിവരികയാണ്. അവരുടെ പിന്തുണ ലഭിച്ചാൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് ജഗദീഷ് പറഞ്ഞിട്ടുണ്ട്.

തുടർച്ചയായി ഏഴ് വർഷം പ്രസിഡന്റ് സ്ഥാനം വഹിച്ച മോഹൻലാൽ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് "അമ്മ" തിരഞ്ഞെടുപ്പിന് വേദിയൊരുങ്ങുന്നു. ഈ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് സംഘടനയുടെ ചരിത്രത്തിൽ ഇതാദ്യമായാണ്. ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടാൽ, "അമ്മ"യുടെ ഉന്നത നേതൃസ്ഥാനം ഏറ്റെടുക്കുന്ന ആദ്യ വനിതയായിരിക്കും അവർ.

അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല; കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിൽ സംഘടന... #AMMA

താര സംഘടന അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിലെ 20 പേർക്ക് എതിരായ മൊഴികളിൽ കേസ് എടുത്താൽ കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ് തീരുമാനം. നടന്മാർക്കെതിരായി ലൈംഗികപീഡന പരാതി നൽകിയ ആലുവ സ്വദേശിയായ നടിക്കെതിരെ എടുത്ത പോക്സോ കേസ് ചെന്നൈ ക്രൈം ബ്രാഞ്ചിനു കൈമാറും.

ഹേമ കമ്മിറ്റിക്ക് മുന്നിലുള്ള 20 ൽ അധികം മൊഴികൾ ഗുരുതര സ്വഭാവത്തിലുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ മൊഴികളിൽ, തെരഞ്ഞെടുക്കപ്പെടുന്നവർക്കെതിരെയും ആരോപണം ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഇതാണ് താര സംഘടനയുടെ തെരഞ്ഞെടുപ്പിന് തടസ്സം. മത്സരിക്കാൻ ആളുകൾ മുന്നോട്ടു വരുന്നില്ല. പുതിയ ഭാരവാഹികളെ കണ്ടെത്തിയാലും പ്രശ്നങ്ങൾ തുടരും.

ഇതോടെയാണ് താൽക്കാലിക കമ്മിറ്റിയെ പരമാവധി നാൾ മുന്നോട്ടു കൊണ്ടുപോകാനുള്ള തീരുമാനം. സംഘടനാ ചട്ടപ്രകാരം ഒരു വർഷം വരെ തുടരാം. നിലവിലെ പ്രശ്നങ്ങളെല്ലാം ഒതുങ്ങിയ ശേഷമാകും തെരഞ്ഞെടുപ്പ്. അതേസമയം, നടന്മാർക്ക് എതിരെ പീഡന പരാതി ഉന്നയിച്ച ആലുവയിലെ നടിക്കെതിരായ പോക്സോ കേസ് ചെന്നൈ ക്രൈം ബ്രാഞ്ചിനു കൈമാറും. സംഭവം നടന്നത് ചെന്നൈയിൽ ആയതിനാലാണ് തീരുമാനം. റൂറൽ പൊലീസ് ഡിജിപിയ്ക്ക് റിപ്പോർട്ട്‌ നൽകി. നടി സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിച്ചെന്ന ബാലചന്ദ്രമേനോന്റെ പരാതിയും ചെന്നൈ പോലീസിന് കൈമാറും.

കൊച്ചിയിലെ 'അമ്മ' ഓഫീസ് OLXൽ വിൽപനയ്ക്ക് വച്ച് വിരുതൻ... #AMMA

 


താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികൾക്കെതിരെ വരെ ലൈംഗികാതിക്രമ പരാതി ഉയർന്നതിന് പിന്നാലെ സംഘടനയുടെ ഭരണസമിതി ഒന്നടങ്കം രാജിവച്ചിരുന്നു. ഇപ്പോഴിതാ കൊച്ചി ഇടപ്പള്ളിയിലെ അമ്മ ആസ്ഥാന ഓഫീസ് ഏതോ വിരുതന്മാർ വിൽപനയ്‌ക്ക് വച്ചിരിക്കുകയാണ്.

ഓൺലൈൻ വിൽപന സൈറ്റായ ഒഎൽ‌എക്‌സിൽ വെറും 20,​000 രൂപയ്‌ക്കാണ് ‘അർജന്റ് സെയിൽ’ എന്ന് നൽകി ഓഫീസിന്റെ ചിത്രങ്ങൾ പോസ്‌റ്റ് ചെയ്‌തത്. 20,​000 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ പത്ത് വാഷ്‌റൂമുണ്ടെന്നും റെഡി ടു മൂവ് ആണ് എന്നും നൽകിയിരിക്കുന്നു.

മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും വിവരണത്തില്‍ നൽകിയിട്ടുണ്ട്. മൂന്ന്-നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും നൽകിയിട്ടുണ്ട്. ആരാണ് പരസ്യം നൽകിയതെന്ന കാര്യം വ്യക്തമല്ല.

അമ്മയ്ക്ക് പിന്നാലെ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ‘ഫെഫ്‌ക’യിലും പൊട്ടിത്തെറി ഉണ്ടായി. സംഘടനക്കെതിരെ രൂക്ഷവിമർശനമുയർത്തിയാണ് സംവിധായകൻ ആഷിഖ് അബു രാജി സമർപ്പിച്ചത്. നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടുമാണ് ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവക്കുന്നതെന്ന് ആഷിക് അബു പറയുന്നു.

അനങ്ങാതെ 'AMMA'; താരസംഘടനയിൽ ഭിന്നത രൂക്ഷം, ആരോപണവിധേയരോട് വിശദീകരണം തേടും... # AMMA

ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാളത്തിലെ പ്രമുഖ നടന്മാർക്കെതിരെ ലൈം​ഗിക ആരോപണങ്ങൾ പുറത്തുവരുന്നതിനിടെ താരസംഘടനയായ അമ്മയിൽ ഭിന്നത രൂക്ഷം. ആരോപണവിധേയർക്കെതിരേ നടപടിവേണമെന്ന ആവശ്യവുമായി ഒരു വിഭാ​ഗം നടീനടന്മാർ രംഗത്തെത്തി.

ആരോപണത്തിന്മേൽ നടപടി വേണമെന്ന നിലപാട് അമ്മ വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജ​​ഗദീഷ് എന്നിവർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ, മുകേഷ്, സിദ്ധിഖ്, ബാബുരാജ്, ജയസൂര്യ എന്നിവരോട് സംഘടന വിശദീകരണംതേടുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമ്മ എക്സിക്യുട്ടിവ് യോ​ഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

അതേസമയം, ചൊവ്വാഴ്ച നടത്താനിരുന്ന 'അമ്മ' എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി. അമ്മ പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിൽ ആയതിനാൽ എക്സിക്യൂട്ടീവ് യോഗം വൈകാനാണ് സാധ്യതയെന്നാണ് വിവരം. കൂടാതെ, ജനറൽ ബോഡി യോഗം ഉടൻ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പരാതികൾ പരിഹരിക്കുന്നതിൽ താരസംഘടനയായ ‘അമ്മ’യ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും നടൻ പൃഥ്വിരാജ് തിങ്കളാഴ്ച പറഞ്ഞിരുന്നു. സ്ഥാനങ്ങളിലിരിക്കുന്ന ആളുകൾക്കെതിരേ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ മാറിനിന്ന് അന്വേഷണം നേരിടുകയെന്നതാണ് മര്യാദയുടെ ഭാഗമായി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ നിലപാടിന് പിന്നാലെ നിരവധി താരങ്ങൾ ഇതേ ആവശ്യവുമായി രം​ഗത്തുവരുന്നുണ്ട്. 

'പരാതി നല്‍കിയാല്‍ ഉപജീവനം പ്രതിസന്ധിയിലാകുമോ എന്ന പേടി പലര്‍ക്കുമുണ്ട്'; അമ്മ എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ... #Ansiba

സിനിമയിലെ ചൂഷണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന്‍. പരാതി നല്‍കിയാല്‍ ഉപജീവനം പ്രതിസന്ധിയിലാകുമോ എന്ന പേടി പലര്‍ക്കുമുണ്ടെന്ന് അന്‍സിബ  പറഞ്ഞു. ശ്രീലേഖ മിത്രയ്ക്കുണ്ടായ മോശം അനുഭവം ഏറെ വേദനിപ്പിച്ചു. സിനിമാ മേഖലയില്‍ പവര്‍ ടീമുള്ളതായി തനിക്കറിയില്ലെന്നും അന്‍സിബ പറഞ്ഞു. 
അമ്മയ്ക്കുള്ളില്‍ ഭിന്നതയുള്ളതായി തനിക്കറിയില്ലെന്നാണ് അന്‍സിബ പറയുന്നത്. സിനിമാ മേഖലയില്‍ ലൈംഗിക അതിക്രമം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പറയുമ്പോള്‍ സിനിമയിലെ എല്ലാവരും മോശക്കാരാണെന്ന് അതിന് അര്‍ത്ഥമില്ലെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബംഗാളി നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായി. പവര്‍ ഗ്രൂപ്പിനുള്ളില്‍ സിപിഐഎമ്മിന് വേണ്ടപ്പെട്ട ആളുകള്‍ ഉണ്ടെന്ന് ഓരോ ദിവസം കഴിയുംതോറും തെളിയുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സര്‍ക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.

ഉപ്പ് തിന്നവർ വെളളം കുടിക്കട്ടെ; ആരോപണ വിധേയരെ സംരക്ഷിക്കേണ്ടെന്ന നിലപാടിൽ അമ്മ... #Hema_Committe

ആരോപണ വിധേയരായ ആരെയും സംരക്ഷിക്കേണ്ടെന്ന നിലപാടിൽ താരസംഘടനയായ അമ്മ. ഉപ്പ് തിന്നവർ വെളളം കുടിക്കട്ടെയെന്നാണ് പൊതുവികാരം. വെളിപ്പെടുത്തലുകൾ സംഘടനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കി. വിഷയം ചർച്ച ചെയ്യാൻ അമ്മ എക്സ്ക്യൂട്ടീവ് യോഗം ചേരും. ചൊവ്വാഴ്ച ചേരുന്ന യോഗത്തിന് ശേഷം പ്രസിഡന്‍റ് മോഹൻലാൽ മാധ്യമങ്ങളെ കാണും. സിദ്ദിഖിന്റെ രാജിയിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് അമ്മ വൈസ് പ്രസിന്റ് ജഗദീഷ് പറഞ്ഞു. ചൊവ്വാഴ്ച ചേരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം വിശദമായി പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

യുവ നടി ഉയര്‍ത്തിയ ലൈംഗികാരോപണത്തിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലിനാണ് സിദ്ദിഖ് കത്ത് നല്‍കിയത്. സിദ്ദിഖിനെതിരെ കടുത്ത ആരോപണങ്ങള്‍ വന്ന അവസ്ഥയില്‍ സര്‍ക്കാര്‍ കേസ് എടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സിദ്ദിഖിന്‍റെ നീക്കം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിദ്ദിഖ് അമ്മയ്ക്ക് വേണ്ടി പ്രതികരണം നടത്തി രണ്ട് ദിവസത്തിനുള്ളിലാണ് അദ്ദേഹം രാജിവച്ച് പുറത്തുപോകേണ്ടി വരുന്നത്.

ഇതിനിടെ മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ കുറിച്ച് അന്വേഷണം വേണമെന്ന് ഫെഫ്ക്.ലൈംഗികാതിക്രമത്തെക്കുറിച്ച് ഹേമ കമ്മറ്റിയില്‍ സ്ത്രീകള്‍ നടത്തിയ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നതാനൊന്നും ഫെഫ്ക പ്രതികരിച്ചു. ഫെഫ്കയിലെ 21 യൂണിയനുകള്‍ക്ക് ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ കത്ത് അയച്ചു.

പതിനഞ്ചംഗ പവര്‍ഗ്രൂപ്പിനെ കുറിച്ചറിയില്ല, വ്യത്യസ്ത ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവരാണ് സിനിമ സംഘടനകളെന്നും ഈ സംഘടനകളെ ആകെ നിയന്ത്രിക്കുന്ന പവര്‍ഗ്രൂപ്പ് സാധ്യമല്ലെങ്കിലും റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

മോഹൻലാൽ വീണ്ടും 'അമ്മ' പ്രസിഡന്റ്... #Mohanlal

 


നടൻ മോഹൻലാലിനെ വീണ്ടും താര സംഘടന അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. മോഹൻലാൽ പ്രസിഡന്റായി എത്തുന്നത് ഇത് മൂന്നാം തവണയാണ്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. എതിരാളികളില്ലാതെയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്.

ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു മാറിനിക്കുന്നത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദിഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല എന്നിവർ മത്സരിക്കും.

40 ഓളം പേര്‍ വിവിധ തസ്തികകളിലേക്ക് നോമിനേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വിവരം.ജൂണ്‍ 30 നാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുക. 25 വര്‍ഷത്തോളം അമ്മ ഭാരവാഹിത്വത്തില്‍ ഉണ്ടായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത.

നിലവില്‍ ജനറല്‍ സെക്രട്ടറിയാണ് ഇടവേള ബാബു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാലും മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ലാല്‍ തുടരണം എന്ന് മറ്റുള്ളവര്‍ ആവശ്യപ്പെടുകയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0