സംസ്ഥാനത്ത് കാലവർഷം കനത്തു; രണ്ട് മരണം, വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്. നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. #Kerala_Monsoon_Alert

സംസ്ഥാനത്ത് കാലവർഷം കനത്തതോടെ വ്യാപക നാശനഷ്ടങ്ങൾ. വെള്ളിയാഴ്ച മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് മരം കടപുഴകിവീണ് സ്കൂട്ടർ യാത്രക്കാരനായ മണികണ്ഠൻ നമ്പൂതിരി (60) ആണ് മരിച്ചത്. മലപ്പുറം എടവണ്ണ ചാലിയാർ പുഴയിൽ മീൻപിടിക്കാൻ പോയ എടവണ്ണ ആര്യൻതൊടിക സ്വദേശി ഷാഹിൻ (38) ആണ് മരണപ്പെട്ട രണ്ടാമത്തെയാൾ.

അതിശക്തമായ മഴയെത്തുടർന്ന് കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ടും നിലവിലുണ്ട്.

ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടും തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും തുടരും. തിരുവനന്തപുരത്തെ അരുവിക്കര, ഇടുക്കിയിലെ കുണ്ടള, മലങ്കര, എറണാകുളത്തെ ഭൂതത്താൻകെട്ട് എന്നീ ഡാമുകൾ/റിസർവോയറുകൾ തുറന്നു.


Hashtags: #KeralaMonsoon #RedAlert #WeatherUpdate #കേരളമഴ #കാലവർഷം #റെഡ്അലർട്ട്
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0