നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായി സൂചന #Salim_Kumar_Health

നടൻ സലിം കുമാറിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം വെന്റിലേറ്ററിലാണെന്നാണ് ലഭിക്കുന്ന വിവരം. ഡോക്ടർമാരുടെ ഒരു വിദഗ്ധ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്.  

കഴിഞ്ഞ കുറച്ചുവർഷങ്ങളായി കരൾ രോഗത്തെ തുടർന്ന് സലിം കുമാർ ചികിത്സയിലായിരുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനായിരുന്നു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.  

രോഗബാധിതനായിരുന്നിട്ടും പൊതുപരിപാടികളിൽ സലിം കുമാർ സജീവമായിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂർ മണ്ഡലത്തിൽ നടത്തിയ സ്വീകരണയോഗത്തിലും അദ്ദേഹം പങ്കെടുത്ത് ആശംസകൾ നേർന്നിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0