അമ്മ സംഘടനയുടെ ഭാരവാഹി തെരെഞ്ഞെടുപ്പിൽ നടൻ ബാബുരാജ് മത്സരിക്കില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിൻവലിക്കുന്നതായി ബാബുരാജ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അംഗങ്ങൾ തന്നെ എതിർപ്പ് അറിയിച്ചതോടെയാണ് തീരുമാനം മാറ്റാൻ കാരണമെന്നും പറയപ്പെടുന്നു.
എന്നാല്‍, മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ടതോടെയാണ് ഇടപെട്ടതോടെയാണ് മത്സരരംഗത്തുനിന്ന് പിന്മാറാന്‍ തയ്യാറായത് എന്നാണ് സൂചന. അതേസമയം നൽകിയ മുഴുവൻ പത്രികയും പിൻവലിച്ച് നടൻ സുരേഷ് കൃഷ്ണയും രംഗത്തെത്തി.
ബാബുരാജ് മത്സരിക്കുന്നതിനെതിരെ ‘അമ്മ’ അംഗങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ആരോപണവിധേയര്‍ ഒന്നാകെ മാറി നില്‍ക്കുമ്പോഴും ബാബുരാജ് മാത്രം മത്സരരംഗത്ത് ശക്തമായി നിലയുറപ്പിച്ചതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.