Mohanlal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Mohanlal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മോഹൻലാൽ വീണ്ടും 'അമ്മ' പ്രസിഡന്റ്... #Mohanlal

 


നടൻ മോഹൻലാലിനെ വീണ്ടും താര സംഘടന അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. മോഹൻലാൽ പ്രസിഡന്റായി എത്തുന്നത് ഇത് മൂന്നാം തവണയാണ്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. എതിരാളികളില്ലാതെയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്.

ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു മാറിനിക്കുന്നത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദിഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല എന്നിവർ മത്സരിക്കും.

40 ഓളം പേര്‍ വിവിധ തസ്തികകളിലേക്ക് നോമിനേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വിവരം.ജൂണ്‍ 30 നാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുക. 25 വര്‍ഷത്തോളം അമ്മ ഭാരവാഹിത്വത്തില്‍ ഉണ്ടായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത.

നിലവില്‍ ജനറല്‍ സെക്രട്ടറിയാണ് ഇടവേള ബാബു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാലും മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ലാല്‍ തുടരണം എന്ന് മറ്റുള്ളവര്‍ ആവശ്യപ്പെടുകയായിരുന്നു.

ജനപ്രീതിയില്‍ ഒന്നമത് ; ബി​ഗ് ബോസ് ഷോയിലെ അവതാരകര്‍ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നോ...!?

 

റ്റവും അധികം ജനപ്രീതി നേടിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി തുടങ്ങി ഭാഷകളിൽ വൻ ജനശ്രദ്ധനേടിയ ഷോയുടെ മലയാളം പതിപ്പ് ആരംഭിച്ചിട്ട് ആറ് സീസണുകൾ പിന്നിട്ടു കഴിഞ്ഞു. വിവിധ ഇന്ത്യൻ ഭാഷകളിലായി സൽമാൻ ഖാൻ, കമൽ ഹാസൻ, നാ​ഗാർജുന, മോഹൻലാൽ തുടങ്ങിയ വമ്പൻ താരങ്ങളാണ് അവതാരകരായി എത്തിയിരിക്കുന്നത്. ഇവരെല്ലാവരും അവരുവരുടേതായ താര പദവി അനുസരിച്ചാണ് പ്രതിഫലം വാങ്ങിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ അവസരത്തിൽ ബി​ഗ് ബോസ് അവതാരകരുടെ പ്രതിഫലവും ജനപ്രീതിയിൽ മുന്നിൽ ആരാണെന്നും നോക്കാം. 

ഡെക്കാൻ ക്രോണിക്കിളിന്റെ റിപ്പോർട്ട് പ്രകാരം വിവിധ ഭാഷകളിലെ ബി​ഗ് ബോസ് ഷോകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന അവതാരകൻ സൽമാൻ ഖാൻ ആണ്. ഹിന്ദി ബി​ഗ് ബോസ് ഷോയുടെ ആദ്യ സീസൺ മുതൽ കഴിഞ്ഞ 16മത്തെ സീസൺ വരെ സൽമാൻ അവതാരകനായി എത്തുന്നുണ്ട്. പതിനാറാമത്തെ സീസണിൽ ഒരു എപ്പിസോഡിന് 43 കോടിയാണ് നടൻ പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ബി​ഗ് ബോസിലെ ഏറ്റവും ജനപ്രീതി നേടിയ അവതാരകനും സൽമാൻ ഖാൻ ആണ്. ആദ്യകാലങ്ങളിൽ 12 കോടിയാണ് ആഴ്ചയിലെ രണ്ട് എപ്പിസോഡുകൾക്കായി സൽമാൻ വാങ്ങിച്ചിരുന്നത്. അവിടുന്ന് ഒരു എപ്പിസോഡിന് 25 കോടി എന്ന നിലയിലും പ്രതിഫലം വാങ്ങിയെന്നും റിപ്പോർട്ടുണ്ട്. 

2013ൽ ആയിരുന്നു ബിഗ് ബോസിൻ്റെ കന്നഡ പതിപ്പ് ആരംഭിക്കുന്നത്. 11 സീസണുകളിലായി സുദീപ് സഞ്ജീവാണ് അവതാരകൻ. 5 വർഷത്തേക്ക് മൊത്തം 20 കോടി രൂപ ആയിരുന്നു താരത്തിന്റെ പ്രതിഫലം. പിന്നീട് ഫീസ് ഇനത്തിൽ വർദ്ധനവ് വന്നെന്നും റിപ്പോർട്ടുണ്ട്. തമിഴിൽ കമൽഹാസൻ ആണ് ബി​ഗ് ബോസ് അവതാരകൻ. 130 കോടി രൂപയ്ക്കാണ് അദ്ദേഹം കരാറിൽ ഒപ്പിട്ടതെന്നാണ് വിവരം. 

ഷോയുടെ അവസാന സീസൺ 2022 ൽ സംപ്രേഷണം ചെയ്തു, റിപ്പോർട്ടുകൾ പ്രകാരം, ടോളിവുഡ് സൂപ്പർസ്റ്റാറിന് ഒരു എപ്പിസോഡിന് 12 ലക്ഷം രൂപ പ്രതിഫലം ലഭിച്ചു, ഇത് മുഴുവൻ സീസണിലും മൊത്തം 12 കോടി രൂപയാണ്. ഫ്രാഞ്ചൈസിയുടെ ആറാം സീസൺ അവതാരകനായി നടന് 15 കോടി രൂപ പ്രതിഫലം ലഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.


മഹേഷ് മഞ്ജരേക്കർ ആണ് മറാത്തിയിലെ അവതാരകൻ. സീസൺ മൂന്നിൽ ഒരു എപ്പിസോഡിനായി  25 ലക്ഷം രൂപ ഇദ്ദേഹം വാങ്ങിയെന്നാണ് പറയുന്നത്. മുഴുവൻ സീസണിലും 3.5 കോടി രൂപ എന്ന് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.  2018ൽ ആണ് മലയാളം ബി​ഗ് ബോസ് ആരംഭിക്കുന്നത്. മോഹൻലാൽ ആണ് അവതാരകൻ. ഷോ പ്രീമിയർ ചെയ്തപ്പോൾ മുഴുവൻ സീസണിലുമായി മോഹൻലാലിന്റെ  പ്രതിഫലം 12 കോടി രൂപയാണ്. സമീപകാല സീസണിലെ പ്രതിഫലം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒരു എപ്പിസോഡിന് 70 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 


64 ന്റെ നിറവില്‍ നടനവിസ്മയം മോഹന്‍ലാല്‍ ... #Mohanlal

 


മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ഇന്ന് അറുപത്തിനാലാം പിറന്നാൾ. മടക്കി കുത്തിയ മുണ്ടും മുകളിലോട്ട് പിരിച്ച കട്ടി മീശയുമായി മലയാളത്തിന്റെ ഹൃദയത്തിൽ ചേക്കേറിയ പ്രതിഭ. കാലമേറുമ്പോൾ വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് അദ്ദേഹം. നൃത്തവും ഹാസ്യവും ആക്ഷനുമെല്ലാം അനായാസേന കൈകാര്യം ചെയ്യുന്ന അഭിനയ വഴക്കം.

തുടക്ക കാലത്തെ വില്ലൻ വേഷങ്ങളിൽ നിന്നുള്ള പരിണാമം മലയാള സിനിമയിൽ മോഹൻ ലാലിനായി ഒഴിച്ചിട്ട സിംഹാസനത്തിലേക്കുള്ള യാത്രയായിരുന്നു.സ്വഭാവികാഭിനയത്തിന്റെ തിളക്കം ഏറെയുള്ള കഥാപാത്രങ്ങൾ ചെയ്ത എൺപതുകൾ, ശ്രീനിവാസനും പ്രിയദർശനുമൊപ്പം സൃഷ്‌ടിച്ച ബ്ലോക്ക് ബസ്റ്ററുകൾ തിളക്കമേറ്റിയ തൊണ്ണൂറുകൾ.
 
 
 
വെള്ളിത്തിരയിൽ ലാലേട്ടൻ അഴിഞ്ഞാടിയ കഥാപാത്രങ്ങൾ തുടരെ തുടരെ വന്നു. തമാശയും ഗൗരവവും മുണ്ട് മടക്കിക്കുത്തലും ആക്ഷനും ഇതിനെല്ലാമുപരി മോഹൻ ലാലിന്റെ പഞ്ച് ഡയലോഗുകളുടെ അകമ്പടിയോടുള്ള കഥാപാത്രങ്ങൾ ചെയ്ത രണ്ടായിരങ്ങൾ.. പിന്നീടുള്ള പരീക്ഷണ കാലം. നിശബ്‌ദാഭിനയം കൊണ്ട് പോലും ഹൃദയം കവർന്ന കഥാപാത്രങ്ങൾ..തുടർ പരാജയങ്ങൾ കൊണ്ട് മുറിവേൽപ്പിക്കാൻ പറ്റാത്ത ആത്മവീര്യമുള്ള മോഹൻ ലാൽ കരിയറിലെ ഏറ്റവും വലിയ വിജയങ്ങൾ നേടിയത് 2010 നു ശേഷമായിരുന്നു. സങ്കീർണ്ണമായ ഭാവപ്രകടനങ്ങൾ പോലും അനായാസേന ആ മുഖത്ത് മിന്നി മറഞ്ഞു. ദൃശ്യവും പുലിമുരുഗനുമെല്ലാം അതിനുദാഹരണങ്ങൾ.

കലയോടുള്ള അടങ്ങാത്ത അഭിനിവേശം സിനിമയുടെ തിരക്കുകൾക്കിടയിലും നാടകത്തിലെത്താനും മോഹൻലാലിനെ പ്രേരിപ്പിച്ചു.ഇന്ത്യയൊട്ടാകെ അരാധകരെ സൃഷ്ടിച്ച മോഹൻലാൽ രണ്ട് തവണ മികച്ച നടനടക്കം അഞ്ചോളം ദേശീയ അവാർഡുകൾക്കും ഒൻപതോളം തവണ സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരങ്ങൾക്കും അർഹനായിരുന്നു.

ഓരോ തവണ പരാജയ ചിത്രങ്ങളുണ്ടാകുമോഴും സ്വയം സ്ഫുടം ചെയ്തെടുത്ത് നവ ഭാവത്തിൽ നമ്മെ വിസ്മയിപ്പിക്കുകയാണ് മോഹൻലാൽ. അമ്പതു വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ വിരിഞ്ഞ മോഹൻലാലെന്ന വസന്തം പൊലിമയൊട്ടും കുറയാതെ ഇന്നും ജ്വലിച്ചു നിൽക്കുന്നു.

വർഷങ്ങൾക്ക് ശേഷം വീണ്ടും മോഹൻലാൽ-ശോഭന കൂട്ടുകെട്ട്... #FilmNews


 മോഹൻലാലിൻ്റെ 360-ാം ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിലെ പൂജയുടെ ചിത്രങ്ങൾ പങ്കുവെച്ച് താരം തന്നെയാണ് എക്‌സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. പുതിയ ചിത്രത്തിനായി എല്ലാവരുടെയും അനുഗ്രഹം തേടുന്ന പൂജയുടെ ചിത്രങ്ങൾ മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് തരുൺ മൂർത്തിയാണ്. ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭനയാണ് നായിക.

വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ-ശോഭന കൂട്ടുകെട്ടിൽ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങുന്നത്. ഇരുവരും ഒന്നിക്കുന്ന 26-ാമത്തെ ചിത്രമാണിത്. 1985ൽ പുറത്തിറങ്ങിയ 'അവിടുത്തെ പോലെ ഇവിടെയും' എന്ന ചിത്രത്തിലാണ് മോഹൻലാൽ-ശോഭന ജോഡി ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

2009ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കിയാണ് മോഹൻലാലും ശോഭനയും ഒന്നിച്ച അവസാന ചിത്രം. അതിന് മുമ്പ് 2004ൽ പുറത്തിറങ്ങിയ മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്.

ടൈഗർ കാ ബോക്സ് ഓഫീസ്.. ആരാധകർക്ക് അതിരടി മാസ് അനുഭവമായി ജയിലർ.. #Jailer #CommonReview

ഇന്ത്യാക്കാരുടെ സ്വകാര്യ അഹങ്കാരമാണ് രജനികാന്ത് എന്നതിൽ തർക്കമില്ല, ഒടുവിൽ ഇതാ വീണ്ടും ഒരു രജനി യുഗം വന്നിരിക്കുന്നു, യഥാർഥത്തിൽ തീയേറ്റർ പൂരപ്പറമ്പാക്കി മാറ്റാൻ ജയ്ലർ റിലീസ് ചെയ്തതിന് ശേഷം വരുന്ന വാർത്തകൾ അങ്ങനെയാണ്.. ആ പഴയ രജനി സ്റ്റൈൽ ശരിക്കും തിരിച്ചെത്തി എന്നാണ് കണ്ടിറങ്ങിയ ആരാധകരും പറയുന്നത്..

 തലൈവർ ഹിറ്റ് സ്കോർ ചെയ്യുമ്പോഴെല്ലാം അത് ഏതാണ്ട് വ്യക്തിപരമാണെന്ന് തോന്നുന്നു.  പ്രതികൂലമായ നിരൂപണങ്ങൾ ലഭിച്ച 'അണ്ണാത്തൈ'ക്ക് ശേഷം, രജനികാന്ത് ഒരു മികച്ച എന്റർടെയ്‌നർ നൽകിയിട്ട് കുറച്ച് കാലമായി.  ദളപതി വിജയ്‌യുടെ ' ബീസ്റ്റ്റിന് 'ശേഷം ഒരു മികച്ച തിരിച്ചു വരവും കൂടിയാണ് സംവിധായകൻ  നെൽസൺ ദിലീപ്കുമാറിന് 'ജയിലർ' നൽകിയത്.  സംവിധായകൻ പ്രേക്ഷകർക്ക് നൽകേണ്ടി വരുന്ന കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ നെൽസണ് നൽകാനായി എന്നതാണ് ഏറ്റവും മികച്ചു നിൽക്കുന്നത്..

 മികച്ച താര നിരകൂടി സിനിമയെ മികച്ചതാക്കാൻ സഹായിക്കുന്നുണ്ട്. വിനായകൻ്റെ വില്ലൻ വേഷം തലൈവരോളം മികച്ചു നിൽക്കുന്നത് തന്നെയാണ്. കൂടാതെ മോഹൻലാലിൻ്റെ വേഷവും മലയാളികളെ മാത്രമല്ല എല്ലാ ഭാഷയിലെ പ്രേക്ഷകരെയും ആവേശഭരിതരാക്കും..
കോമഡി ടൈമിംഗിന് പേരുകേട്ട സംവിധായകൻ നെൽസൺ ദിലീപ്കുമാർ തന്റെ എല്ലാ സിനിമകളിലും ഡാർക്ക് കോമഡി ഉൾപ്പെടുത്തിയിട്ടുണ്ട്.  ‘ജയിലർ’ വ്യത്യസ്തമല്ല.  വാസ്‌തവത്തിൽ, വീട്ടുജോലികൾ ചെയ്യുന്ന ഒരു വിരമിച്ച മനുഷ്യൻ എന്ന നിലയിൽ രജനികാന്ത് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. എപ്പോഴും കാണുന്ന സ്റ്റൈലിഷ് ക്ലീഷെകൾക്ക് വിരുദ്ധമായി തലൈവർ ലൗകികമായ കാര്യങ്ങൾ ചെയ്യുന്നത് കാണുന്നത് വളരെ മികച്ചതാണ്. മികച്ച സംവിധായകൻ്റെ കൈയ്യടക്കം തന്നെയാണ് ചിത്രത്തിൽ പ്രകടമാകുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0