അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന് സാധ്യതയേറുന്നു #Amma

 
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ "അമ്മ"യുടെ അടുത്ത പ്രസിഡന്റായി നടി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെഡാൻ സാധ്യതയേറുന്നു. ഓഗസ്റ്റ് 15 ന് നടക്കാനിരിക്കുന്ന "അമ്മ" തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് സ്ഥാനാർത്ഥികൾ നിലവിൽ മത്സരരംഗത്തുണ്ട്. നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ്, സംഘടനയുടെ തലപ്പത്തേക്ക് ഒരു വനിതാ പ്രസിഡന്റിനെ സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ ജഗദീഷ് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുമായി ചർച്ചകൾ നടത്തിവരികയാണ്. അവരുടെ പിന്തുണ ലഭിച്ചാൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് ജഗദീഷ് പറഞ്ഞിട്ടുണ്ട്.

തുടർച്ചയായി ഏഴ് വർഷം പ്രസിഡന്റ് സ്ഥാനം വഹിച്ച മോഹൻലാൽ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് "അമ്മ" തിരഞ്ഞെടുപ്പിന് വേദിയൊരുങ്ങുന്നു. ഈ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് സംഘടനയുടെ ചരിത്രത്തിൽ ഇതാദ്യമായാണ്. ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടാൽ, "അമ്മ"യുടെ ഉന്നത നേതൃസ്ഥാനം ഏറ്റെടുക്കുന്ന ആദ്യ വനിതയായിരിക്കും അവർ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0