കുന്നിക്കോടിനെ നടുക്കിയ കൊലപാതകശ്രമത്തിലെ പ്രതി പിടിയിൽ. #murder_attempt

 


മാരകായുധങ്ങൾ ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വിളക്കുടി ധർമ്മപുരി ആലിയാട്ട് മേലത്തിൽ നൗഷാദിന്റെ മകൻ സനൂപ് എന്നറിയപ്പെടുന്ന സനോജിനെ (36) കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയാണ് സനോജ്.

യുവാവുമായുള്ള മുൻ തർക്കമാണ് പ്രതിയെ കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയുടെ വീടിനടുത്തുള്ള വിളക്കുടി ഗ്രാമത്തിലെ പാപരംകോട് റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവാവിനെ, കൈവശം കരുതിയിരുന്ന മരക്കഷണം കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവാവ് ഇപ്പോൾ ചികിത്സയിലാണ്.

കുന്നിക്കോട് എസ്ഐമാരായ സാബു, ഷാനവാസ്, സന്തോഷ് എസ്‌സിപിഒമാരായ ബിനു, ഷമീർ, അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സനോജിനെ റിമാൻഡ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 Attack using deadly weapon; Suspect in attempted murder that shook Kunnikode arrested.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0