യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്. #pazhayangadi


 പഴയങ്ങാടി
: ഭർത്താവും അമ്മയും സഹോദരിമാരും ചേർന്ന് പീഡിപ്പിച്ചുവെന്ന പരാതിയിൽ നാല് പേർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. മാട്ടൂലിലെ അബ്ദുൾ ഷുക്കൂർ (49), ഖദീജ, മുംതാസ്, ഹസീന എന്നിവരുടെ പേരിലാണ് കേസ്.

മാട്ടൂൽ സൗത്തിലെ ബദ്രു പള്ളിക്ക് സമീപമുള്ള കീട്ടുക്കണ്ടി വീട്ടിൽ റസീന (40) യുടെ പരാതിയിലാണ് കേസ്. 2000 ജനുവരി 30 നാണ് റസീനയും അബ്ദുൾ ഷുക്കൂറും വിവാഹിതരായത്. ഭർത്താവും അമ്മയും സഹോദരിമാരും ചേർന്ന് റസീനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച് രണ്ട് ലക്ഷം രൂപയും 15 പവന്‍ സ്വർണ്ണാഭരണങ്ങളും കവർന്നു എന്നാണ് പരാതി.

ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്.

 Case filed against husband and relatives for allegedly raping young woman.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0