ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് രാവിലെ ചേര്‍ന്നതിന് പിന്നാലെ വൈകുന്നേരം വീണ്ടും ബി ജെ പിയിലേക്ക് തിരികെ വന്ന് മുൻ കൗൺസിലറും ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായ ഡോ. ബി വിജയലക്ഷ്മി. പൂജപ്പുര വാർഡിലെ മുൻ കൗൺസിലറും ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായ ഡോ. ബി വിജയലക്ഷ്മിയാണ് രാവിലെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പിന്നീട് വൈകുന്നേരം വീണ്ടും ബി ജെ പിയിലേക്ക് തിരികെ പോകുകയായിരുന്നു. തലസ്ഥാന നഗരത്തിലാണ് വനിതാ നേതാവിൻ്റെ കൂടുവിട്ടുള്ള കൂടുമാറ്റം. കോണ്‍ഗ്രസിലേക്ക് വന്ന ഡോ. ബി വിജയലക്ഷ്മിയെ കെ മുരളീധരൻ, എൻ ശക്തൻ, മണക്കാട് സുരേഷ് എന്നിവര്‍ ചേർന്നാണ് ഡോ. ബി വിജയലക്ഷ്മിയെ സ്വീകരിച്ചത്.
നേതാക്കൾ ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ വൈകുന്നേരം ബി ജി പി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കുകയും കെ സുരേന്ദ്രൻ ഷാൾ അണിയിച്ച് വിജയലക്ഷ്മിയെ സ്വീകരിക്കുകയുമായിരുന്നു. കോൺഗ്രസ് വിജയലക്ഷ്മിയെ കബളിപ്പിച്ചു എന്നാണ് ബി ജെ പിയുടെ വാദം.
A 'fast' movement in Thiruvananthapuram ;
BJP district committee member Dr. B Vijayalakshmi has moved from one nest to another.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.