• ലേബർ കോഡ് പരിഷ്കരണത്തിൽ ട്രേഡ് യൂണിയൻ സംഘടനകളുമായി ചർച്ച നടത്തി മന്ത്രി
വി ശിവൻകുട്ടി. തൊഴിലാളി പ്രശ്നങ്ങൾ മനസ്സിലാക്കാതെ ഏകപക്ഷീയമായി ലേബർ കോഡ്
നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെടാൻ യോഗത്തിൽ
തീരുമാനമായതായി മന്ത്രി പറഞ്ഞു.
• മുനമ്പം ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള സര്‍ക്കാര്‍
ഇടപെടലില്‍ സംതൃപ്തിയറിയിച്ച് മുനമ്പം ജനത. അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പടെ
ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി പ്രദേശവാസികളുടെ പ്രശ്നങ്ങള്‍
ധരിപ്പിച്ചതിനെത്തുടര്‍ന്നാണ് കരമടയ്ക്കാമെന്ന അനുകൂല ഉത്തരവുണ്ടായതെന്നും
മുനമ്പം നിവാസികള്‍ ചൂണ്ടിക്കാട്ടി.
• സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കുപടിഞ്ഞാറൻ
ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി
ചെയ്തിരുന്ന അതി തീവ്ര ന്യൂനമർദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതിനെ തുടർന്നാണ് മഴയ്ക്ക് സാധ്യത.
• എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെ
കസ്റ്റഡിയിലെടുത്തു. എംഇ എസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി
ബന്ധപ്പെട്ട പരാതിയിലാണ് ഇഡി ഗഫൂറിനെ കസ്റ്റഡിയിലെടുത്തത്.
• ഹോങ്കോംഗിലെ തായ്പോയിലെ വാങ് ഫുക് കോർട്ട് പാർപ്പിട
സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 94
ആയി.കെട്ടിടത്തിൻറെ പല ഭാഗങ്ങളിലും ഇപ്പോഴും തീയുണ്ട്. ഇത്
അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
• ഇന്ത്യ‑ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്ക്
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. ഡിസംബർ 26, 28, 30
തീയതികളിലായാണ് മത്സരങ്ങൾ നടക്കുക. അഞ്ച് മത്സര പരമ്പരയിലെ നിർണായകമായ
മൂന്നു മത്സരങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
• ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര തീരത്തുള്ള ദ്വീപിൽ 6.6 തീവ്രത
രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ
(യു എസ് ജി എസ്) അറിയിച്ചു. സിമെലു ദ്വീപിൽ 25 കിലോമീറ്റർ താഴ്ചയിലാണ്
ഭൂകമ്പം ഉണ്ടായതെന്നും നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഉണ്ടായതായി
റിപ്പോർട്ടുകളൊന്നുമില്ലെന്നും യു എസ് ജി എസ് അറിയിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.