സ്വകാര്യ ബസ് ജീവനക്കാർക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; #Police_clearance_certificate_mandatory #Thiruvananthapuram
തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ എന്നിവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. മൂന്ന് ജീവനക്കാരിൽ ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ബസ് പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചു. വർഷത്തിലൊരിക്കൽ പോലീസ് ക്ലിയറൻസ് നേടണം. ക്രിമിനൽ കേസുകളിൽ പ്രതികളായവരെ ബസ് ഓടിക്കാൻ അനുവദിക്കില്ല.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.