• ശബരിമലയിൽ തിരക്ക് സാധാരണ നിലയിൽ. നിലവിൽ 75000 പേർക്കാണ് ശബരിമലയിലേക്ക്
പ്രവേശനം. തിരക്കനുസരിച്ച് സ്പോട്ട് ബുക്കിങ് 5000 ത്തിൽ നിന്നും ഉയർത്താൻ
ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമലയിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ ദേവസ്വം
മന്ത്രി വി എൻ വാസവൻ സന്നിധാനത്തെത്തി.
• തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഖ്യ
തിരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയപാർട്ടികളുടെ യോഗം വീണ്ടും വിളിച്ചു. ഇന്ന്
രാവിലെ 11 മണിക്കാണ് യോഗം ചേരുക.
• സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന്
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് ആണ്
പ്രഖ്യാപിച്ചിരിക്കുന്നത്.
• വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിന്റെ ഔദ്യോഗിക അന്താരാഷ്ട്ര സീപോർട്ടുകളുടെ
പട്ടികയിൽ ഉൾപ്പെടുത്തി. നവംബർ 20 ന് പുറത്തിറക്കിയ കേന്ദ്ര സർക്കാരിന്റെ
ഗസറ്റ് വിജ്ഞാപനത്തിൽ Immigration and Foreigners Act, 2025 പ്രകാരം
വിഴിഞ്ഞത്തിന് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് പദവി അനുവദിച്ചു.
• ലണ്ടനിലെ ആഡംബര ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് ആയുധ ഇടപാടുകാരൻ
സഞ്‌ജയ് ഭണ്ഡാരിയുമായി ചേർന്നുള്ള കള്ളപ്പണം ഇടപാട് കേസിൽ വയനാട്
എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട്
വധ്രയ്‍ക്ക് എതിരെ ഇഡി കുറ്റപത്രം.
• സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് പദവിയിൽനിന്ന് ജസ്റ്റിസ് ഭൂഷൺ ആർ
ഗവായി ഞായറാഴ്‌ച വിരമിക്കും. സുപ്രീംകോടതിയിലെ അവസാനപ്രവൃത്തി ദിനമായ
വെള്ളിയാഴ്‌ച നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങിയ ബെഞ്ച് യോഗം
ചേർന്ന് അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. മെയ് 14നാണ് രാജ്യത്തിന്റെ
52–ാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
• വിയറ്റ്‌നാമിൽ
കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ വൻനാശം. 41 പേർ മരിച്ചു. മധ്യ
വിയറ്റ്‌നാമിലാണ് മഴ കൂടുതൽ നാശം വിതച്ചത്. ഒമ്പതുപേരെ കാണാതായി.
വെള്ളപ്പൊക്കത്തിൽ 52,000-ത്തിലധികം വീടുകൾ മുങ്ങി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.