തളിപ്പറമ്പ് : യുവതിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട്ടെ ടി.സി ഷാഹത്തി (29) നെയാണ് ബംഗളൂരുവില്‍ വെച്ച് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
2020, 2021 കാലത്ത് സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ശ്രീകണ്ഠാപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കോഴിക്കോട്, ധര്‍മ്മശാല, പറശിനിക്കടവ്, എന്നിവിടങ്ങളില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി.
യുവതി തളിപ്പറമ്പില്‍ പഠിക്കുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. ഇന്നലെയാണ് ബംഗളൂരുവില്‍ വെച്ച് ഇയാള്‍ പോലീസിന്റെ പിടയിലായത്. തളിപ്പറമ്പില്‍ എത്തിച്ച് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
2024 ഓഗസ്റ്റ് മാസത്തിലാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഒക്ടോബര്‍ 28നാണ് യുവതി ഷാഹത്തിന്റെ പേരില്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.