• യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി നടി
റിനി ആൻ ജോർജ്. ഇപ്പോൾ പേര് വെളിപ്പെടുത്താൻ തയാറല്ലെന്നും ആ നേതാവ്
ക്രിമിനൽ ബുദ്ധിയുള്ളയാളാണെന്നും റിനി പറഞ്ഞു.
• പുത്തൻ ബസുകളുമായി നിരത്ത് കീഴടക്കാൻ കെഎസ്‌ആർടിസി. എട്ട്
വിഭാഗത്തിലായി 143 ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ
വ്യാഴം വൈകിട്ട് 5.30ന് ആനയറ സ്വിഫ്‌റ്റ് ആസ്ഥാനത്ത് നിർവഹിക്കും.
• സംസ്ഥാനത്തെ പട്ടികവർഗ കുടുംബങ്ങളിലെ 60 വയസ് കഴിഞ്ഞവർക്ക് ഉത്സവബത്ത
നൽകും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് 1000 രൂപ നൽകാൻ
മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
• പാലക്കാട് വടക്കന്തറയില്‍ വ്യാസ വിദ്യ പീഠം സ്‌കൂളിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ്
വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പൊലീസ് ഊര്‍ജിത അന്വേഷണം
നടത്തണമെന്ന് പാലക്കാട് എസ് എഫ് ഐ.
• അറുപത് ദിവസത്തെ വെടിനിർത്തലിനായി മധ്യസ്ഥ രാജ്യങ്ങൾ
മുന്നോട്ടുവച്ച നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചെങ്കിലും ഗാസ
പിടിച്ചെടുക്കാനുള്ള സൈനികനീക്കം ശക്തമാക്കി ഇസ്രയേൽ.
• ലൈഫ് പദ്ധതി പ്രകാരം നിലവിൽ നിർമ്മാണത്തിലുള്ള 1,27,601 വീടുകൾക്കായി 1500
കോടി രൂപ ഹഡ്കോയില്‍ നിന്ന് വായ്പ എടുക്കുന്നതിനായി സര്‍ക്കാര്‍ ഗ്യാരന്റി
നില്‍ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
• നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം
ഇന്ന് മധുരൈയിൽ നടക്കും. ഒന്നരലക്ഷം പേരെ പങ്കെടുപ്പിച്ച് സമ്മേളനം
നടത്താനാണ് ടിവികെ ഒരുങ്ങുന്നത്.