• പാലിയേക്കര ടോള്‍ തടഞ്ഞതിനെതിരായ ദേശീയപാത അതോറിറ്റിയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി. ടോള്‍ തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
• വ്യവസായി മുഹമ്മദ് ഷർഷാദിനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ വക്കീൽ നോട്ടീസ് അയച്ചു. വ്യാജ ആരോപണങ്ങളും വ്യക്തി അധിക്ഷേപങ്ങളും
ഷർഷാദ് മാധ്യമങ്ങളിലൂടെ നടത്തുന്ന സാഹചര്യത്തിലാണ് നോട്ടീസ്.
• സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം
മാറിയെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്ത് ആദ്യമായി നേട്ടം കൈവരിക്കുന്ന
സംസ്ഥാനമാണ് കേരളം.
• വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസിൽ റാപ്പർ
വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വേടൻ നൽകിയ
മുൻകൂർ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് റാപ്പറുടെ അറസ്റ്റ്
കോടതി തടഞ്ഞത്.
• ഏഷ്യാ കപ്പ് ട്വന്‍റി 20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ
പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീം നായകനായ
ശുഭ്മാന് ഗിൽ വൈസ് ക്യാപ്റ്റനായി ട്വന്റി 20 ടീമിൽ തിരിച്ചെത്തി. മലയാളി
താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറാകും.
• സംസ്ഥാന സർക്കാരുകൾ പാസാക്കുന്ന ബില്ലുകൾ പിടിച്ചുവെച്ച് തീരുമാനം
വൈകിപ്പിക്കുന്ന നടപടിക്കെതിരായ കേസിൽ ഗവർണർമാരുടെ അധികാരങ്ങളെ കുറിച്ച്
രാഷ്ട്രപതിയുടെ പുതിയ റഫറൻസ് തള്ളി കേരളവും തമിഴ് നാടും.
• പ്രായപൂർത്തിയാകാത്ത വ്യക്തികൾ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്സോ കേസുകളിൽ നിന്നും വ്യത്യസ്തമായി കാണണമെന്ന് സുപ്രീം കോടതി.
• മഹാരാഷ്‌ട്ര നാന്ദേഡിൽ മേഘവിസ്‌ഫോടനത്തെതുടർന്നുണ്ടായ
മിന്നൽപ്രളയത്തിൽ എട്ടുപേർ മരിച്ചു. നാലുദിവസമായി തുടരുന്ന കനത്തമഴയിൽ
മുംബൈ വെള്ളക്കെട്ടിലായി. മിതി നദി കരകവിഞ്ഞു.