• തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍
നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍
അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.
• അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ
വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.
• കേരള, കർണാടക തീരങ്ങളിൽ ആഗസ്‌ത് 19 വരെയും ലക്ഷദ്വീപ്
തീരത്ത് ഇന്ന് ആഗസ്‌ത് 20 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന്
കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
• പ്രതിപക്ഷം ഉയർത്തിയ വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങളിൽ
അന്വേഷണമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ട് കൊള്ള ആരോപണം
കമ്മീഷൻ നിഷേധിച്ചു.
• കൊച്ചി എയര്‍പോര്‍ട്ടില്‍ വിമാനം തെന്നിമാറി. കൊച്ചി ദില്ലി എയര്‍ ഇന്ത്യ
AI 504 വിമാനമാണ് തെന്നിമാറിയത്. ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ്
വിമാനം തെന്നിമാറിയത്.
• കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ടുപേർക്ക്
കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള
കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.
• സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്
വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങളും അനുമതികളും എളുപ്പത്തിലാക്കി കെ സ്വിഫ്റ്റ്.
• സ്‌കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും.
യുപി, ഹൈസ്‌കൂൾ, പ്ലസ് ടു വിദ്യാർഥികൾക്കാണ് തിങ്കളാഴ്‌ച പരീക്ഷ
ആരംഭിക്കുന്നത്. എൽപി വിഭാഗത്തിന് ബുധനാഴ്‌ച മുതലാണ് പരീക്ഷ. ഒന്നുമുതൽ
10 വരെ ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും.