തദ്ദേശ തെരഞ്ഞെടുപ്പ്; ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല, നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ #Election

 തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. അവധി ഒഴിവാക്കി തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഗ്രാമപഞ്ചായത്തുകളോടും നഗരസഭാ ഫീസുകളോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 30 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

പേരു ചേര്‍ക്കാൻ അപേക്ഷ നൽകിയവരുടെ ഹിയറിങ്ങിനും മറ്റു ജോലികള്‍ക്കുമായാണ് അവധി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം. ജൂലൈ 23 ന് പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയിൽ പുതുതായി പേരു ചേര്‍ക്കാൻ 29.81 ലക്ഷത്തിലധികം അപേക്ഷകളാണ് സമര്‍പ്പിച്ചത്. തിരുത്തൽ, സ്ഥാന മാറ്റം, പേര് ഒഴിവാക്കൽ അടക്കം 35.98 ലക്ഷം അപേക്ഷകളാണ് ആകെ സമര്‍പ്പിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0