• വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.
• കൊല്ലം തേവലക്കര സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ
കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന
പുതിയ വീടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തറക്കല്ലിട്ടു.
• സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതിമന്ത്രി കെ
കൃഷ്ണന്‍കുട്ടി. വൈദ്യുതി നിരക്കും വര്‍ധിപ്പിക്കില്ല. അതേസമയം വൈദ്യുതി
വാങ്ങാനുള്ള കരാറുകള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
• ഓണ്‍ലൈന്‍ മദ്യവില്‍പ്പന സര്‍ക്കാരിന്റെ പരിഗണനയില്‍ ഇതുവരെ ഇല്ലെന്ന്
മന്ത്രി എം ബി രാജേഷ്. ബെവ്‌കോയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പല
ശുപാര്‍ശകളും വരാറുണ്ട്. കാബിനറ്റ് അംഗീകരിച്ച മദ്യനയത്തിനുള്ളില്‍ നിന്ന്
മാത്രമേ തീരുമാനം എടുക്കുകയുള്ളു എന്നും മന്ത്രി.
• ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ
ഭര്‍ത്താവ് സതീഷ് കസ്റ്റഡിയില്‍. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നാണ്
പ്രതി പിടിയില്‍ ആയത്.
• ബിഹാർ വോട്ടർപ്പട്ടികയിൽനിന്ന് കൂട്ടത്തോടെ പുറംതള്ളിയ 65
ലക്ഷംപേരുടെ വിവരം പുറത്തുവിടാന്‍ നിയമപരമായ ബാധ്യതയില്ലെന്ന്
തെരഞ്ഞെടുപ്പ് കമീഷൻ.
• വൈദ്യുതി ബില്ല് എത്ര, എത്ര ഉപയോഗിക്കുന്നു, എങ്ങനെ ഉപയോഗം
ക്രമീകരിക്കണം തുടങ്ങി വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും
മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കുന്നതാണ് പുതിയ സ്മാർട്ട് മീറ്ററുകൾ എന്ന് കെഎസ്ഇബി.