തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 4 രാവിലെ 10 മണി മുതല്‍ ജൂലൈ 8 ന് വൈകിട്ട് 4 മണി വരെ പ്രവേശനം നേടാം.
ഫീസ് നല്‍കി സ്ഥിരനിയമനം മാത്രമായിരിക്കും അനുവദിക്കുക. താല്‍കാലിക പ്രവേശനം ലഭ്യമല്ല. ഒഴിവുകള്‍ ബാക്കി ഉണ്ടെങ്കില്‍ ഇതുവരെ പ്രവേശനം ലഭിക്കത്തവര്‍ക്കായി രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുന്നതായിരിക്കും. വിശദവിവരങ്ങള്‍ ജൂലൈ 9 ന് പ്രസിദ്ധീകരിക്കും.