ആലക്കോട്: വീടിൻ്റെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് രണ്ട് ഗ്രാം സ്വർണം കവർന്നു. ആലക്കോട് കുട്ടാപറമ്പിലെ ഹെവൻ ഹൗസിൽ ശ്യാം കെ. മോഹൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ജൂലായ് ഒന്നിനും എട്ടിനും ഇടയിലായിരുന്നു കവർച്ച നടന്നത്. വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. 8 ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽ പെട്ടത്. അകത്തെ കിടപ്പുമുറിയുടെ വാതിലുകളും അലമാരകളും മോഷ്ടാക്കൾ അടിച്ചു തകർത്ത നിലയിലാണ്. ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.