തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്ര സന്ദര്‍ശനം ജൂലായ് 12 ന് വൈകുന്നേരം 5 മണിക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ടി.ടി.കെ. ദേവസ്വം ഓഫീസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടന്നു. ഇസഡ് പ്ലസ് സുരക്ഷയുള്ള അമിത്ഷായുടെ സന്ദര്‍ശനത്തിന് കര്‍ശനമായ പോലീസ് സുരക്ഷയായിരിക്കും ഏര്‍പ്പെടുത്തുക.ആദ്യം അടുത്ത വെള്ളിയാഴ്‌ച നിശ്ചയിച്ച പരിപടിയാണ് ശനിയാഴ്ചയിലേക്ക് മാറ്റിയത്.12 ന് വൈകിട്ട് 4ന് ബി ജെ പി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂരിൽ അമിത് ഷാക്ക് സ്വീകരണം ഒരുക്കും. തുടർന്ന് ആഭ്യന്തര മന്ത്രി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തും.