പിഎസ്‍സി: മാറ്റിവച്ച പരീക്ഷകളുടെ പുതിയ തിയതി പ്രഖ്യാപിച്ചു #psc_exams

 
 പബ്ലിക് സര്‍വീസ് കമീഷന്‍ മാറ്റിവച്ച പരീക്ഷകളുടെ പുതിയ തിയതി പ്രഖ്യാപിച്ചു. പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (വാര്‍ഡര്‍ ഡ്രൈവര്‍) (കാറ്റഗറി നമ്പര്‍ 732/2024) തസ്തികയുടെ ജൂലൈ 22ല്‍ നിന്നും മാറ്റിവച്ച പരീക്ഷ ആഗസ്ത് 16 നും വിവിധ വകുപ്പുകളില്‍ രണ്ടാം ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്ട്സ്മാന്‍ (സിവില്‍) (കാറ്റഗറി നമ്പര്‍ 08/2024), ഓവര്‍സിയര്‍ ഗ്രേഡ് 3 (സിവില്‍) (കാറ്റഗറി നമ്പര്‍ 293/2024), ട്രേസര്‍ (കാറ്റഗറി നമ്പര്‍ 736/2024) തസ്തികയുടെ ജൂലൈ 23 ന് നടക്കേണ്ടിയിരുന്ന പരീക്ഷ ആഗസ്ത് 25നും നടത്തും. പരീക്ഷാ സമയത്തില്‍ മാറ്റമില്ല.

പ്രമാണപരിശോധന

കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഡിസ്ട്രിക്റ്റ് റിസോഴ്സ് സെന്റര്‍ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 373/2022) തസ്തികയുടെ ചുരുക്കപട്ടികയിലുള്‍പ്പെട്ടവര്‍ക്ക് ആഗസ്ത് 1 ന് രാവിലെ 10.30 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജിആര്‍ 2എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).

ഒഎംആര്‍ പരീക്ഷ

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 602/2024, 738/2024) തസ്തികയിലേക്ക് ആഗസ്ത് 4 ന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ നടത്തും.

കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍ 527/2024) തസ്തികയിലേക്ക് ആഗസ്ത് 9 ന് ഉച്ചയ്ക്കുശേഷം 1.30 മുതല്‍ 3.30 വരെ ഒഎംആര്‍ പരീക്ഷ നടത്തും.

കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍ 126/2024) തസ്തികയിലേക്ക് ആഗസ്ത് 11 ന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ നടത്തും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കണം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0