സൗജന്യ നിരക്കിൽ കാർഷിക യന്ത്രങ്ങൾ #latest_news
കണ്ണൂർ: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ മൂന്ന് ലക്ഷം രൂപ വരെ വില വരുന്ന വിവിധ കാർഷിക യന്ത്രങ്ങൾ സൗജന്യ നിരക്കിൽ ജില്ലയിലെ പാടശേഖര സമിതികൾക്ക് നൽകും.നടീൽ യന്ത്രം, മെതിയന്ത്രം, സ്പ്രേയർ, ടില്ലർ എന്നിവയാണ് വിതരണം ചെയ്യുന്നത്.ഗുണഭോക്തൃ വിഹിതമായി 10 ശതമാനം തുക മുൻകൂറായി അടക്കണം.അപേക്ഷാഫോറം കൃഷി ഭവൻ, പഞ്ചായത്ത് ഓഫീസ്, കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്, www.lsgkerala.in/kannur വെബ്സൈറ്റിലും ലഭ്യമാണ്.
അപേക്ഷ, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയം, രണ്ടാം നില, സെൻട്രൽ മാർക്കറ്റ് ബിൽഡിങ്, ക്യാമ്പ് ബസാർ, കണ്ണൂർ 670001 എന്ന വിലാസത്തിൽ ആഗസ്റ്റ് 14 നകം ലഭിക്കണം.
ഫോൺ: 9383 472 050, 9383 472 051, 9383 472 052.