കാഞ്ഞങ്ങാട് മറിഞ്ഞ ഗ്യാസ് ടാങ്കർ ഇന്ന് ഉയർത്തും, പ്രദേശത്ത് വൻ ജാഗ്രതാ നിർദ്ദേശം.. #Tanker_Accident

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്തിൽ മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഇന്ന് രാവിലെ ഉയർത്തും. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എൽപിജി ഗ്യാസ് കൊണ്ടുവന്ന ടാങ്കർ ഇന്നലെ ഉച്ചയ്ക്ക് ആണ് മറിഞ്ഞത് വാതക ചോർച്ചയില്ലെങ്കിലും, ടാങ്കർ ഉയർത്തുന്നതിന്റെ ഭാഗമായി പ്രാദേശിക അവധി ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങോത്ത് വരെയുള്ള 18, 19, 26 വാർഡുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഈ വാർഡുകളിലെ സ്കൂളുകൾ, അങ്കണവാടികൾ, കടകൾ എന്നിവയുൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ഹൈവേയിലെ ഗതാഗതം ഇന്ന് രാവിലെ 8 മണി മുതൽ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പ്രദേശത്ത് പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു.

ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നതുവരെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കും. വീടുകളിൽ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുകയോ പുകവലിക്കുകയോ ചെയ്യരുതെന്നും ഇൻവെർട്ടർ അധിഷ്ഠിത വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ പ്രവർത്തിപ്പിക്കരുതെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0