പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 24 മെയ് 2025 | #NewsHeadlines

• സംസ്ഥാനത്ത് മഴ കനത്തു. ശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നാശ നഷ്ട്ടങ്ങൾ ഉണ്ടായി. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

• സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്കു പുറമെ നടപ്പാക്കിയത് 83 പദ്ധതികളെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

• സിഎംആര്‍എല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി. സിഎംആർഎൽ  കേസില്‍ എസ്എഫ്ഐഒ റിപ്പോര്‍ട്ടിലെ തുടർ നടപടികള്‍ നാല് മാസത്തേക്ക് കൂടി ഹൈക്കോടതി തടഞ്ഞു.

• ആലുവയില്‍ നാല് വയസ്സുകാരിയെ പു‍ഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പൊലീസ്.

• യുപിഎ സർക്കാരിന്റെ കാലത്ത്‌ നടന്ന അഗസ്‌റ്റ വെസ്‌റ്റ്‌ലാൻഡ്‌ ഹെലികോപ്‌റ്റർ അഴിമിതിക്കേസിലെ പ്രധാനപ്രതിയും ബ്രിട്ടീഷ് പൗരനുമായ ക്രിസ്‌റ്റ്യൻ മിഷേൽ ജയിൽ മോചിതനാകും. ജാമ്യം ലഭിച്ചുവെങ്കിലും തിഹാർ ജയിലിൽ തുടരുകയായിരുന്നു.

• കേരളത്തിലെ ദേശീയ പാത തകർച്ചയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ​ഗഡ്കരി അടിയന്തിര യോഗം വിളിക്കും. വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

• എല്ലാ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ബെറ്റിങ് ആപ്പുകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി. ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്‌തിട്ടുണ്ടന്ന് അവകാശപ്പെട്ടാണ് കെ എ പോള്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

• ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യ പ്രതിയായ വിജിലന്‍സ് കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഡിജിറ്റല്‍ തെളിവ് ശേഖരണം മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0