തിരുവനന്തപുരത്ത്ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു..#latest news

 

 


തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് വീടിന്റെ നിര്‍മാണ ജോലികള്‍ക്കിടെ അന്യസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശി വിപ്ലബ് മണ്ഡല്‍ (24) ആണ് മരിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് മൂലമാണ് അപകടം സംഭവിച്ചതെന്ന് ആരോപണം.

സര്‍വീസ് ലൈന്‍ മുറിക്കുന്ന ഘട്ടത്തിലൊന്നും മുഴുവന്‍ സപ്ലൈ കെടുത്താനായി കെഎസ്ഇബി ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല എന്നാണ് പ്രാഥമികമായി മനസിലാക്കാന്‍ സാധിക്കുന്നത്. അപകടം ഉണ്ടായശേഷം മാത്രമാണ് മുഴുവന്‍ സപ്ലൈയും കട്ട് ചെയ്യാനുള്ള തീരുമാനത്തിലേക്ക് കെഎസ്ഇബി ജീവനക്കാര്‍ എത്തിയതെന്ന് പണി നടന്നുകൊണ്ടിരുന്ന വീടിന്റെ ഉടമസ്ഥര്‍ പറയുന്നു.

പണി നടക്കുന്ന ഘട്ടത്തില്‍ സര്‍വീസ് ലൈന്‍ മുറിക്കാനായി കെഎസ്ഇബി ജീവനക്കാര്‍ ഇവിടേക്ക് എത്തിയിരുന്നതായും സ്ഥലത്ത് പുതിയ പോസ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും നാട്ടുകാര്‍ പറയുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0