• വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും തുടരെയുള്ള ഒമ്പതുവർഷങ്ങളാണ് പിന്നിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
• തെക്കുപടിഞ്ഞാറൻ കാലവർഷം ഈ ആഴ്‌ചതന്നെ കേരളത്തിൽ എത്തിയേക്കും. അനുകൂല ഘടകങ്ങൾ രൂപപ്പെട്ടതായി കാലാവസ്ഥാ വിദഗ്‌ധർ.
• ആലുവയില്‍ മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി.
• പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറും
ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള സർവകക്ഷി പ്രതിനിധി സംഘങ്ങൾ ബുധനാഴ്ച
മുതൽ പര്യടനം തുടങ്ങും. ബുധനാഴ്ച ആദ്യസംഘം യുഎഇയിൽ എത്തും.
• ഐപിഎൽ ക്രിക്കറ്റിലെ നിർണായക പോരാട്ടം ഇന്ന്. പ്ലേ ഓഫിലെ
ശേഷിക്കുന്ന ഒരുസ്ഥാനത്തിനായി മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും
ഏറ്റുമുട്ടുന്നു. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് കളി.
• ഇന്ത്യയും തമ്മില്‍ സംഘർഷമുണ്ടായി ദിവസങ്ങൾക്കു ശേഷം പാക്കിസ്ഥാൻ സൈനിക
മേധാവി അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തുവാൻ തീരുമാനമായി.
• മോഷണക്കുറ്റം ആരോപിച്ച് ദലിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്ത
സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
• പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനുമായ ഡോ. ജയന്ത് വിഷ്ണു
നാർലികർ അന്തരിച്ചു. പൂനെയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെനാളായി
അസുഖബാധിതനായി ചികിത്സയിലായിരുന്നു.