തിരുവനന്തപുരം: മദ്യപിച്ച നിലയിൽ അമ്മയെ മകൻ ചവിട്ടിക്കൊലപ്പെടുത്തി. തെക്കട ഭൂതക്കുഴി പുത്തൻവീട്ടിൽ ഓമന (75)യെ സന്തോഷ് എന്ന മണികണ്ഠൻ (50) അടിച്ചു കൊന്നു. പ്രതിയെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി 7.30 ഓടെ മദ്യപിച്ചെത്തിയ സന്തോഷ് ഓമനയെ അടിച്ചു ചവിട്ടി പരിക്കേൽപ്പിച്ചു. തുടർന്ന് രാത്രി 10 മണിയോടെ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാവിലെ 11.30 ഓടെ മരിച്ചു.
മദ്യത്തിന് പണം നൽകാത്തതിനും പണയം വച്ച ബൈക്ക് തിരികെ ലഭിക്കുന്നതിനുമായി സന്തോഷ് അമ്മയെ മർദ്ദിച്ചതായി നാട്ടുകാർ പറയുന്നു. സന്തോഷ് മുമ്പ് പലതവണ ഓമനയെ മർദിച്ചിരുന്നു. ഇതേത്തുടർന്ന് മൂന്ന് മാസമായി ഓമന കിടപ്പിലായി. കിടപ്പിലായ അമ്മയുടെ രണ്ട് കാലുകളും വലതുകൈയും സന്തോഷ് ഒടിച്ചതായും പറയപ്പെടുന്നു.
അമ്മയെ അടിച്ചുകൊല്ലുകയും വീടിനടുത്തുള്ള ഷെഡും സന്തോഷ് നശിപ്പിച്ചു. മദ്യപിക്കുന്ന സന്തോഷ് വീട്ടിൽ പലപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതിനെത്തുടർന്ന് ഭാര്യയും കുട്ടികളും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. മദ്യപാനം കാരണം അയാൾ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനാൽ, നാട്ടുകാർ ഇടപെടാറില്ല.