പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 19 മെയ് 2025 | #NewsHeadlines

• ആഗോള കത്തോലിക്കാ സഭയുടെ തലവനായി ലിയോ പതിനാലാമൻ മാര്‍പാപ്പ അധികാരമേറ്റു. സ്ഥാനാരോഹണച്ചടങ്ങ് വത്തിക്കാനില്‍ തുടരുകയാണ്.

• കോഴിക്കോട് നഗരത്തിലെ തന്ത്രപ്രധാന കേന്ദ്രമായ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ ടെക്സ്‌റ്റൈല്‍ ഷോപ്പിലുണ്ടായ വമ്പൻ തീ കഠിന ശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമാക്കി, ആളപായമില്ല.

• സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

• സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.30 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്സ് സാങ്കേതികവിദ്യ പഠിക്കാനും അതിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും പുതിയ അധ്യയന വർഷം മുതൽ അവസരം.

• വി.ടി ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് വി.ടി നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

• മണിപ്പൂർ കലാപക്കേസുമായി ബന്ധപ്പെട്ട് തലശേരിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി  അറസ്‌റ്റ്‌ ചെയ്‌ത ഇംഫാൽ സ്വദേശി രാജ്‌കുമാർ മൈപാക്‌സന കൊലപാതകം ഉൾപ്പെടെ നിരവധികേസുകളിൽ പ്രതി.

• 2019–23 കാലഘട്ടത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി റോഡപകടങ്ങളില്‍ എട്ട് ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ 1.5 ലക്ഷം വരുന്ന 20 ശതമാനം പേരും കാല്‍നടക്കാരാണ്. ട്രാന്‍സ്പോര്‍ട്ടേഷന്‍ റിസര്‍ച്ച് ആന്റ് ഇഞ്ചുറി പ്രിവന്‍ഷന്‍ സെന്ററും ഐഐടി ഡല്‍ഹിയും ചേര്‍ന്ന് പുറത്തിറക്കിയ ഇന്ത്യ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഓണ്‍ റോഡ് സേഫ്റ്റിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

• പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയ സംഭവത്തില്‍ കൂടുതല്‍ യുട്യൂബര്‍മാര്‍ക്കെതിരെ അന്വേഷണം. ചാരവൃത്തി ആരോപണത്തില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ജ്യോതി മൽഹോത്രയും പുരി സ്വദേശിയായ യുട്യൂബറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒഡിഷ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0