കൊടകര കള്ളപ്പണ കേസിൽ ഇഡി ഉദ്യോഗസ്ഥനെതിരെ കൈക്കൂലി, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി...#briberycase

 


കൊച്ചി: കേസ് ഒതുക്കിത്തീർക്കാൻ പണം വാങ്ങിയെന്ന് ആരോപണം ഉയരുന്നത് കൊടകര കുഴൽപ്പണക്കേസ് അന്വേഷിച്ച ഇഡി യൂണിറ്റിനെതിരേ. ഐഡി ഡയറക്ടർ വിനോദ് കുമാറിൻ്റെ മൂന്നാം യൂണിറ്റാണ് കൊടകര കേസ് അന്വേഷിച്ചത്. ബിജെപി ബന്ധങ്ങളിലേക്ക് പോകാതെ കേസ് ഐഡി അട്ടിമറിച്ചെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു.

ഇതേ യൂണിറ്റിലെ അസിസ്റ്റൻ്റ് ഡയറക്ടറാണ് വിജിലൻസ് ഒന്നാം പ്രതിയാക്കിയ ശേഖർ കുമാർ. തന്നെ ഭീഷണിപ്പെടുത്തി എന്ന് പരാതിക്കാരൻ ആരോപണം ഉന്നയിക്കുന്നത് വിനോദ് കുമാറിനെതിരേയും.

ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരൻ
കൊച്ചി: സമൻസ് അയച്ചതിനെ തുടർന്ന് കൊച്ചി ഐഡി ഓഫീസിൽ ഹാജരായപ്പോൾ ഡയറക്ടർ ഭീഷണിപ്പെടുത്തിയതായി പരാതി അനീഷ് ബാബു. സംഭവത്തിൽ ആദ്യം ഐഡി ഡയറക്ടർ പി. രാധാകൃഷ്ണൻ്റെ പേര് അനീഷ് പറഞ്ഞത്. പിന്നീട് മറ്റൊരു ഡയറക്ടറായ വിനോദ് കുമാറാണ് ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമാക്കി.

ഞായറാഴ്ച ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞപ്പോഴാണ് തനിക്ക് ആൾ മാറിയതെന്ന് അനീഷ് പറഞ്ഞത്. ഭീഷണിപ്പെടുത്തിയ ഡയറക്ടർ മലയാളിയാണെന്നും അയാളുടെ രൂപഭാവങ്ങളും വ്യക്തമാക്കിയപ്പോൾ വിജിലൻസ് ഉദ്യോഗസ്ഥരാണ് രാധാകൃഷ്ണൻ്റെ പേര് പറഞ്ഞതെന്നും അനീഷ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അനീഷ് പറയുന്നതിങ്ങനെ: ‘‘ഐഡി ഓഫീസിൽ മൊഴിയെടുത്തുകൊണ്ടിരിക്കേ മലയാളിയായ ഒരാൾവന്ന് മുകളിലേക്കു പോകാം എന്നുപറഞ്ഞു. മുകളിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കേ അയാൾ ‘‘തറയിൽ ഇരിയെടാ...’’ എന്നുപറഞ്ഞു. അപ്പോൾ മാത്രമാണ് ആ ഉദ്യോഗസ്ഥൻ മലയാളിയാണെന്ന് മനസ്സിലായത്.’’ വളരെ മോശം ഭാഷയിലാണ് സംസാരിച്ചതെന്നും അനീഷ് പറഞ്ഞു.



കേസ് ഒത്തുതീർപ്പാക്കാൻ സംസാരിച്ച ഏജൻറ് വിൽസൺ ആ മുറിയിൽനടന്ന സംഭവങ്ങളെല്ലാം പിന്നീട് തന്നോട് കൃത്യമായി പറഞ്ഞു. ഏജൻ്റിനെ വിശ്വസിക്കാൻ ഇതുമൊരു കാരണമായതായും അനീഷ് പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0