• പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യാ-പാക് സംഘര്‍ഷം യുദ്ധസമാന
സാഹചര്യത്തിലേക്ക്. അതിര്‍ത്തിയിലെ സാഹചര്യം സംബന്ധിച്ച് പ്രതിരോധമന്ത്രി
രാജ്‌നാഥ് സിങ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്‌ച
നടത്തി.
• രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി പെഗാസിസ് സ്പൈവേര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി.
• ലക്ഷങ്ങൾ കാത്തിരിക്കുന്ന തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. രാവിലെ
പതിനൊന്നരയ്ക്ക് തിരുവമ്പാടിയിലും പന്ത്രണ്ടരയ്ക്ക് പാറമേക്കാവിലും
കൊടിയേറും.
• ചീഫ് സെക്രട്ടറി, വനം മേധാവി എന്നിവരടക്കം സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഏതാനും ഉന്നത ഉദ്യോഗസ്ഥർ ഇന്നു പടിയിറങ്ങുന്നു. പുതിയ ചീഫ് സെക്രട്ടറിയായി എ.ജയതിലക് ഇന്ന് ചുമതലയേൽക്കും
• വന്യജീവി ആക്രമണത്തെ തുടര്‍ന്നുള്ള ജീവഹാനിയും നാശനഷ്ടങ്ങളും വ്യാപകമായ
സാഹചര്യത്തില്‍ 1972ലെ കേന്ദ്ര വന്യജീവി (സംരക്ഷണം) നിയമത്തില്‍ ഭേദഗതി
കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ തേടി കേരളം.
• പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കശ്മീർ താഴ്‌വരയിലെ വിനോദസഞ്ചാര
കേന്ദ്രങ്ങൾ അടച്ചു. കശ്മീരിലെ 87 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ 48
കേന്ദ്രങ്ങളാണ് അടച്ചത്.
• സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. കൊല്ലം, എറണാകുളം, തൃശൂർ,
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ യെല്ലോ
അലര്‍ട്ട്.
• ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി
ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 14 റൺ ജയം. ആദ്യം
ബാറ്റ് ചെയ്‌ത കൊൽക്കത്ത ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 204 റണ്ണെടുത്തു.
• സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നുകുട്ടികൾ കുളത്തില്‍ മുങ്ങിമരിച്ചു.
കല്ലടിക്കോട് കരിമ്പ മീൻവല്ലം തുടിക്കോട്ടെ കുളത്തിലാണ് അപകടമുണ്ടായത്.
• നവംബർ ഒന്നിന്ന് അതിദരിദ്രർ ഇല്ലാത്ത കേരളമായി സംസ്ഥാനത്തെ
പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിന് നല്ലത്
സംഭവിച്ചാൽ അത് അംഗീകരിക്കാൻ ചില കൂട്ടർക്ക് സാധിക്കില്ലെന്ന് അദ്ദേഹം
പറഞ്ഞു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.